---
title: "മേയർ പദവി വെട്ടിയതിലെ അതൃപ്തിയോ? ആർ ശ്രീലേഖയുടെ രാജിയിൽ കുഴങ്ങി ബിജെപി; നിർണായക ചർച്ച ഇന്ന്"
english_title: "Was Mayor Post Denied? BJP Worries Over R Sreelekha’s Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385413/r-sreelekha-resignation-bjp-concern"
published_at: "2026-10-04T06:06:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0e25a49c74_sreelekha-resignation-bjp-thiruvananthapuram-corporation.jpg"
keywords: ["RSreelekha", "BJP", "Thiruvananthapuram", "KeralaPolitics", "RajeevChandrasekhar"]
---

# മേയർ പദവി വെട്ടിയതിലെ അതൃപ്തിയോ? ആർ ശ്രീലേഖയുടെ രാജിയിൽ കുഴങ്ങി ബിജെപി; നിർണായക ചർച്ച ഇന്ന്

> **Lead Summary:** **തിരുവനന്തപുരം: **ആർ ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി നേതൃത്വം. രാജിക്കാര്യം ഇതുവരെ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാൻ ശ്രീലേഖ തയ്യാറായിട്ടില്ലെങ്കിലും വാർഡ് വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ഇവർ വിവരം പുറത്തുവിട്ടത്. സെപ്റ്റംബർ 30-ന് മേയർക്ക് രാജിക്കത്ത് നൽകിയതായും തിങ്കളാഴ്ച കത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് കൈമാറുമെന്നുമാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ആർ ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി നേതൃത്വം. രാജിക്കാര്യം ഇതുവരെ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാൻ ശ്രീലേഖ തയ്യാറായിട്ടില്ലെങ്കിലും വാർഡ് വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ഇവർ വിവരം പുറത്തുവിട്ടത്. സെപ്റ്റംബർ 30-ന് മേയർക്ക് രാജിക്കത്ത് നൽകിയതായും തിങ്കളാഴ്ച കത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്ക് കൈമാറുമെന്നുമാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്.

എന്നാൽ നഗരസഭ സെക്രട്ടറിക്ക് ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല. ശ്രീലേഖ നൽകിയ രാജിക്കത്ത് മേയർ രഹസ്യമാക്കി വെച്ചതോടെയാണ് വാട്സ്ആപ് ഗ്രൂപ്പ് വഴി വിഷയം പരസ്യമാക്കാൻ ഇവർ നിർബന്ധിതയായതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കോർപറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജി സമർപ്പിക്കുന്നത് ഒഴിവാക്കാനും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനും ബിജെപി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ച ശ്രീലേഖയുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും നന്ദിയുണ്ടെന്നുമാണ് ശ്രീലേഖ സന്ദേശത്തിൽ പറയുന്നത്. സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായ ആർ ശ്രീലേഖ 2024-ലാണ് ബിജെപിയിൽ അംഗത്വമെടുക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നെങ്കിലും, ചരിത്രത്തിലാദ്യമായി കോർപറേഷൻ ഭരണം പിടിച്ചെടുത്തപ്പോൾ ശ്രീലേഖയെ ഒഴിവാക്കിയതിൽ ഇവർക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഈ അമർഷത്തിനൊപ്പം ദേശീയ വനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതും രാജി തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളിലെ പ്രചരണം.

** English Summary:**

Former Kerala DGP R Sreelekha has resigned as a ward councillor in Thiruvananthapuram Corporation, announcing the decision through her ward WhatsApp group. BJP leaders are trying to persuade her not to submit the resignation formally, and state president Rajeev Chandrasekhar is expected to hold talks with her on Monday.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385413/r-sreelekha-resignation-bjp-concern)