---
title: "ശരീരം രണ്ടായി പിളർന്നു; നോയിഡയിൽ ആഡംബര ഹോട്ടലിന്റെ 43ാം നിലയിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി"
english_title: "Man Jumps to Death from 43rd Floor of Noida Luxury Hotel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385370/noida-hotel-43rd-floor-suicide"
published_at: "2026-10-03T17:12:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0ea809b32e_noida-hotel-43rd-floor-suicide.jpg"
keywords: ["NoidaNews", "LuxuryHotel", "SuicideCase", "PoliceProbe", "FinancialDistress"]
---

# ശരീരം രണ്ടായി പിളർന്നു; നോയിഡയിൽ ആഡംബര ഹോട്ടലിന്റെ 43ാം നിലയിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി

> **Lead Summary:** **നോയിഡ: **ഉത്തർ പ്രദേശിലെ നോയിഡയിൽ ആഡംബര ഹോട്ടലിന്റെ 43ാം നിലയിൽനിന്ന് ചാടി യുവാവ് ദാരുണമായി മരിച്ചു. ഹരിയാന മനേസർ സ്വദേശിയായ സംഭവ് ജെയ്ൻ ആണ് ജീവനൊടുക്കിയത്. നോയിഡ സെക്ടർ 94ലെ സൂപ്പർ നോവ സൊസൈറ്റി കെട്ടിടത്തിൽനിന്നാണ് സംഭവം ഉണ്ടായത്. വലിയ ഉയരത്തിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ സംഭവിന്റെ ശരീരം രണ്ടായി പിളർന്നുപോയിരുന്നു.

## Article Content

**നോയിഡ: **ഉത്തർ പ്രദേശിലെ നോയിഡയിൽ ആഡംബര ഹോട്ടലിന്റെ 43ാം നിലയിൽനിന്ന് ചാടി യുവാവ് ദാരുണമായി മരിച്ചു. ഹരിയാന മനേസർ സ്വദേശിയായ സംഭവ് ജെയ്ൻ ആണ് ജീവനൊടുക്കിയത്. നോയിഡ സെക്ടർ 94ലെ സൂപ്പർ നോവ സൊസൈറ്റി കെട്ടിടത്തിൽനിന്നാണ് സംഭവം ഉണ്ടായത്. വലിയ ഉയരത്തിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ സംഭവിന്റെ ശരീരം രണ്ടായി പിളർന്നുപോയിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സൂപ്പർ നോവ സൊസൈറ്റിയിലെ സ്പൈറ കെട്ടിടത്തിൽ സംഭവ് എത്തിയത്. ഓൺലൈൻ വഴി ഒരു ദിവസത്തേക്കാണ് ഇയാൾ മുറി ബുക്ക് ചെയ്തിരുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ 11 ഓടെ 43ാം നിലയിലെ ബാൽക്കണിയിലെത്തിയ ഇയാൾ കൈവരിയിൽ കയറി നിൽക്കുകയായിരുന്നു. ഈ സമയം സമീപത്തെ ഫ്ലാറ്റിൽ എസി അറ്റകുറ്റപ്പണിക്കെത്തിയ ഏതാനും തൊഴിലാളികൾ ഇയാളെ കണ്ട് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിവേഗം സംഭവ് കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

തുടർന്ന് ദൃക്സാക്ഷികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭസ്ഥലത്തുതന്നെ ഇയാൾ മരണപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. താഴെ വീണതിന്റെ ആഘാതത്തിൽ ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. യുവാവ് താഴേക്ക് ചാടുന്നതിന്റെ അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് സംഭവ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 35-year-old man from Manesar, Sambhav Jain, died after jumping from the 43rd floor of a luxury hotel building in Noida’s Sector 94. Police said preliminary findings point to financial distress, and a detailed investigation is under way.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385370/noida-hotel-43rd-floor-suicide)