---
title: "ബിയർ കുപ്പികൊണ്ട് തലയ്ക്കടി, നിലത്തിട്ട് ചവിട്ടിക്കൂട്ടി; നൈറ്റ് ക്ലബിൽ യുവതിയെ വിവസ്ത്രയാക്കി മർദ്ദിച്ചു, രണ്ട് പേർ അറസ്റ്റിൽ"
english_title: "Woman Brutally Assaulted at Guwahati Nightclub; Two Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385356/guwahati-nightclub-woman-assault-two-arrested"
published_at: "2026-10-03T15:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0d8d52856f_guwahati-nightclub-woman-assault-two-arrested.jpg"
keywords: ["GuwahatiNews", "NightclubAssault", "PoliceInvestigation", "ViralVideo", "ClubManager"]
---

# ബിയർ കുപ്പികൊണ്ട് തലയ്ക്കടി, നിലത്തിട്ട് ചവിട്ടിക്കൂട്ടി; നൈറ്റ് ക്ലബിൽ യുവതിയെ വിവസ്ത്രയാക്കി മർദ്ദിച്ചു, രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **ദിസ്പൂര്‍: **ഗുവാഹത്തിയിലെ നൈറ്റ് ക്ലബിലെത്തിയ യുവതിക്ക് വനിതാ-പുരുഷ ബൗണ്‍സര്‍മാരുടെ ക്രൂരമര്‍ദ്ദനം. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ 'ദി ലോക്കല്‍സ് കഫേ ആന്‍ഡ് ലോഞ്ചി'ലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവതിയെ വിവസ്ത്രയാക്കിയ ശേഷം നിലത്തിട്ട് ചവിട്ടികൂട്ടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വനിതാ ബൗണ്‍സര്‍മാരാണ് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇവരിൽ ഒരാളും യുവതിയും തമ്മിൽ പെട്ടെന്നുണ്ടായ തര്‍‍ക്കമാണ് പിന്നീട് വലിയ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തർക്കത്തിനിടയിൽ ബിയര്‍‍ കുപ്പികൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

## Article Content

**ദിസ്പൂര്‍: **ഗുവാഹത്തിയിലെ നൈറ്റ് ക്ലബിലെത്തിയ യുവതിക്ക് വനിതാ-പുരുഷ ബൗണ്‍സര്‍മാരുടെ ക്രൂരമര്‍ദ്ദനം. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ 'ദി ലോക്കല്‍സ് കഫേ ആന്‍ഡ് ലോഞ്ചി'ലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവതിയെ വിവസ്ത്രയാക്കിയ ശേഷം നിലത്തിട്ട് ചവിട്ടികൂട്ടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വനിതാ ബൗണ്‍സര്‍മാരാണ് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇവരിൽ ഒരാളും യുവതിയും തമ്മിൽ പെട്ടെന്നുണ്ടായ തര്‍‍ക്കമാണ് പിന്നീട് വലിയ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തർക്കത്തിനിടയിൽ ബിയര്‍‍ കുപ്പികൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

ക്ലബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും യുവതിയെ വലിച്ചിഴച്ച് താഴത്തെ പാർക്കിങ്ങിലേക്ക് കൊണ്ടുവരുന്നതിനും ക്രൂരമായി മർദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. എന്തിനാണ് യുവതിയെ ബൗണ്‍സര്‍മാര്‍ ഇത്രയും ക്രൂരമായി മര്‍ദിച്ചതെന്നോ ഇവർ തമ്മിൽ എന്താണ് തര്‍ക്കമുണ്ടായതെന്നോ ഉള്ള കാര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

സംഭവത്തെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ലബിന്റെ മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും നൈറ്റ് ക്ലബിലെ മറ്റ് രേഖകളും കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ പാര്‍ത്ഥസാരഥി മഹന്ത വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ നൈറ്റ് ക്ലബ് അധികൃതർ അടച്ചുപൂട്ടിയ നിലയിലാണ്. ക്ലബിലെ മറ്റ് ജീവനക്കാരോ മാനേജ്‌മെന്റോ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

A young woman was brutally assaulted by male and female bouncers at The Locals Cafe and Lounge in Guwahati after an argument escalated. Viral footage shows her being dragged from the fourth floor and beaten, prompting police to arrest two people, including the club manager, and launch an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385356/guwahati-nightclub-woman-assault-two-arrested)