---
title: "'വഴിയില്‍ കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ച് കേറ്റും, അപ്പോള്‍ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും'; മുൻ യുവമോർച്ച നേതാവ് കൈപ്പള്ളി വിഷ്ണു നാരായണൻ"
english_title: "Former Yuva Morcha Leader Slams R Sreelekha Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385351/kaipally-vishnu-narayanan-criticizes-bjp-r-sreelekha-resignation"
published_at: "2026-10-03T15:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0cec20c6c9_kaipally-vishnu-narayanan-criticizes-bjp-r-sreelekha-resignation.jpg"
keywords: ["BJP", "RSreelekha", "KaipallyVishnu", "Thiruvananthapuram", "YuvaMorcha"]
---

# 'വഴിയില്‍ കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ച് കേറ്റും, അപ്പോള്‍ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും'; മുൻ യുവമോർച്ച നേതാവ് കൈപ്പള്ളി വിഷ്ണു നാരായണൻ

> **Lead Summary:** **തിരുവനന്തപുരം: **മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പുകർച്ച ശക്തമാകുന്നു. രാജിയിൽ പ്രതികരിച്ച് മുൻ യുവമോർച്ച വൈസ് പ്രസിഡന്റ് കൈപ്പള്ളി വിഷ്ണു നാരായണൻ രംഗത്തെത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. വഴിയിൽ കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ചുകയറ്റുമെന്നും ഒറ്റ ദിവസം കൊണ്ട് സംസ്ഥാന ഉപാധ്യക്ഷൻ വരെ ആക്കുമെന്നും പരിഹസിച്ചാണ് വിഷ്ണു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പുകർച്ച ശക്തമാകുന്നു. രാജിയിൽ പ്രതികരിച്ച് മുൻ യുവമോർച്ച വൈസ് പ്രസിഡന്റ് കൈപ്പള്ളി വിഷ്ണു നാരായണൻ രംഗത്തെത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. വഴിയിൽ കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ചുകയറ്റുമെന്നും ഒറ്റ ദിവസം കൊണ്ട് സംസ്ഥാന ഉപാധ്യക്ഷൻ വരെ ആക്കുമെന്നും പരിഹസിച്ചാണ് വിഷ്ണു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അടി കൊള്ളുന്നവനും ജയിലിൽ കിടക്കുന്നവനും പുച്ഛവും പരിഹാസവുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം തുറന്നടിക്കുന്നു. എന്തിനേറെ പറയുന്നു, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് പോലും വി.വി.ഐ.പി കോർപ്പറേറ്റ് മുതലാളിയാണ് ഉള്ളതെന്നും അപ്പോൾ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരുമെന്നും പറഞ്ഞാണ് വിഷ്ണു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

**ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ**

'വഴിയില്‍ കൂടി പോകുന്ന സകലമാന വേസ്റ്റുകളെയും വിളിച്ച് കേറ്റും ഒറ്റ ദിവസം കൊണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ വരെ ആക്കും …

അടികൊള്ളുന്നവനും ജയിലില്‍ കിടക്കുന്നവനും പുച്ഛവും പരിഹാസവും …. എന്തിനേറെ പറയുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം പോലും വിവിഐപി കോര്‍പ്പറേറ്റ് മുതലാളിയാണ് … അപ്പോള്‍ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും ! ഇനിയുമെന്തൊക്കെ ..'

അൽപം മുമ്പാണ് ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിവന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ ശാസ്തമം​ഗലത്തെ 'കൗൺസിലർ അറിയിപ്പ്' എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഇന്ന് അറിയിച്ചിരുന്നു.

കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച‌ നൽകുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. 'നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു'വെന്നും സന്ദേശത്തിലുണ്ട്. എന്നാൽ ആർ ശ്രീലേഖ രാജിവെച്ച വിവരം അറിഞ്ഞത് വാർത്തകളിലൂടെയാണ് എന്നായിരുന്നു മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും പ്രതികരിച്ചത്.

ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് ശ്രീലേഖയുടെ രാജി വൻതിരിച്ചടിയാണ്. ആകെയുള്ള 101 വാർഡുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ്റെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് ബിജെപി ഭരണം സ്വന്തമാക്കിയത്.

2024ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമം​ഗലം ഡിവിഷനിൽ നിന്നായിരുന്നു ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മേയർ സ്ഥാനാർത്ഥി എന്ന നിലയിലായിരുന്നു മത്സരസമയത്ത് ആർ ശ്രീലേഖയെ ഉയർത്തിക്കാണിച്ചിരുന്നത്. എന്നാൽ ബിജെപിക്ക് ഭരണം ലഭിച്ചതോടെ വി വി രാജേഷിനെയാണ് ബിജെപി മേയർ സ്ഥാനത്തേയ്ക്ക് നിയോ​ഗിച്ചത്. മേയർ സ്ഥാനത്തേയ്ക്ക് പരി​ഗണിക്കാത്തതിലുള്ള അതൃ

**English Summary: **Former Yuva Morcha Vice President Kaipally Vishnu Narayanan launched a scathing attack on the BJP following R. Sreelekha's resignation as a corporation councillor, criticizing the party leadership's approach on Facebook.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385351/kaipally-vishnu-narayanan-criticizes-bjp-r-sreelekha-resignation)