---
title: "സിജെപി ജയിൽ നിറയ്ക്കൽ സമരത്തിനിടെ 75കാരനായ മലയാളി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayali, 75, Dies After Collapsing During CJP Jail-Fill Protest in Mumbai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385321/malayali-dies-cjp-protest-mumbai"
published_at: "2026-10-03T12:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0a9e029245_malayali-dies-cjp-protest-mumbai.jpg"
keywords: ["MumbaiProtest", "MalayaliDiaspora", "CJP", "ShivajiPark", "PoliticalProtest"]
---

# സിജെപി ജയിൽ നിറയ്ക്കൽ സമരത്തിനിടെ 75കാരനായ മലയാളി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** മുംബൈ: മുംബൈ ദാദർ ശിവാജി പാർക്കിൽ സിജെപിയുടെ ജയിൽ നിറയ്ക്കൽ സമരത്തിനിടെ മലയാളിയായ ഗോപാലകൃഷ്ണ പിള്ള കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

## Article Content

മുംബൈ: മുംബൈ ദാദർ ശിവാജി പാർക്കിൽ സിജെപിയുടെ ജയിൽ നിറയ്ക്കൽ സമരത്തിനിടെ മലയാളിയായ ഗോപാലകൃഷ്ണ പിള്ള കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ഇടതുപക്ഷ സഹയാത്രികനായ ഗോപാലകൃഷ്ണ പിള്ള സമരം കാണുന്നതിനായാണ് ശിവാജി പാർക്കിലെത്തിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് സുഹൃത്തുക്കളുടെയും പൊലീസിന്റെയും സഹായത്തോടെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

റെയിൽവേ ഉദ്യോഗസ്ഥനായി വിരമിച്ച ഗോപാലകൃഷ്ണ പിള്ള, NRMU യൂണിയൻ നേതാവും, കേരളീയ കേന്ദ്ര സംഘടനയുടെ ഭാരവാഹിയും, ഓൾ താനെ മലയാളി അസോസിയേഷൻ (ATMA) ഭാരവാഹിയും, കൽവയിലെ കൈരളി സമാജത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു കോക്രോച്ച് ജനതാ പാർട്ടി മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങളാണ് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ അണിനിരന്നത്.

നടി ഷബാന ആസ്മി, മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

യുവാക്കളുടെയും വലിയ പിന്തുണ പ്രതിഷേധത്തിന് ലഭിച്ചു. ശിവസേന-ഉദ്ദവ് താക്കറേ വിഭാഗവും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ പ്രാദേശിക എംഎൽഎ സാവന്ത് പ്രതിഷേധ വേദിയിൽ ദീപ്‌കെയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു.

Gopalakrishna Pillai, a 75-year-old Malayali and retired railway employee, collapsed and died while attending a CJP protest at Shivaji Park in Mumbai on Friday evening. He was taken to a nearby hospital with the help of friends and police, but could not be saved; officials have not yet confirmed the exact cause of death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385321/malayali-dies-cjp-protest-mumbai)