---
title: "‘പ്രസവമെടുക്കില്ല, മുസഹർ സമുദായക്കാരിയാണ്’; ആശുപത്രിയുടെ വാതിൽക്കൽ നിന്ന് പുറത്താക്കപ്പെട്ട 20-കാരി ഒടുവിൽ റോഡരികിൽ കുഞ്ഞിന് ജന്മം നൽകി"
english_title: "Dalit Woman Forced to Deliver on Roadside After Hospital Denies Treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385282/dalit-woman-roadside-delivery-hospital-denial"
published_at: "2026-10-03T09:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac07ea684f46_dalit-woman-roadside-delivery-hospital-denial.jpg"
keywords: ["DalitRights", "CasteDiscrimination", "HospitalNegligence", "UttarPradeshNews", "HumanRights"]
---

# ‘പ്രസവമെടുക്കില്ല, മുസഹർ സമുദായക്കാരിയാണ്’; ആശുപത്രിയുടെ വാതിൽക്കൽ നിന്ന് പുറത്താക്കപ്പെട്ട 20-കാരി ഒടുവിൽ റോഡരികിൽ കുഞ്ഞിന് ജന്മം നൽകി

> **Lead Summary:** ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ ജാതി വിവേചനത്തെത്തുടർന്ന് ആശുപത്രി അധികൃതർ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് 20 കാരിയായ ദളിത് യുവതി റോഡരികിൽ പ്രസവിച്ചു. ഭദോഹിയിലെ മഹാരാജ ചേത് സിങ് ഗവൺമെന്റ് ആശുപത്രിക്ക് പുറത്താണ് സംഭവം നടന്നത്. ദളിത് വിഭാഗമായ മുസഹർ സമുദായത്തിൽപ്പെട്ടതായതിനാൽ ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സും പ്രസവചികിത്സ നൽകാൻ വിസമ്മതിച്ചെന്ന് കുടുംബം ആരോപിച്ചു.

## Article Content

ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ ജാതി വിവേചനത്തെത്തുടർന്ന് ആശുപത്രി അധികൃതർ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് 20 കാരിയായ ദളിത് യുവതി റോഡരികിൽ പ്രസവിച്ചു. ഭദോഹിയിലെ മഹാരാജ ചേത് സിങ് ഗവൺമെന്റ് ആശുപത്രിക്ക് പുറത്താണ് സംഭവം നടന്നത്. ദളിത് വിഭാഗമായ മുസഹർ സമുദായത്തിൽപ്പെട്ടതായതിനാൽ ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സും പ്രസവചികിത്സ നൽകാൻ വിസമ്മതിച്ചെന്ന് കുടുംബം ആരോപിച്ചു.

> കടുത്ത പ്രസവവേദനയോടെ ആശുപത്രിയിൽ എത്തിയ യുവതിയെ "മുസഹർ സമുദായക്കാരിയാണ്, പ്രസവമെടുക്കില്ല" എന്ന് പറഞ്ഞ് ജീവനക്കാർ അപമാനിക്കുകയും പുറത്താക്കുകയുമായിരുന്നു എന്നാണ് ആരോപണം. തുടർന്ന് ആശുപത്രിക്ക് വെളിയിലെ റോഡരികിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെയാണ് അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ചത്. സംഭവം വൻ പ്രതിഷേധത്തിന് കാരണമായി.

തുടർന്ന് പൊലീസ് ഇടപെട്ട് അമ്മയെയും കുഞ്ഞിനെയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ചികിത്സ ഉറപ്പാക്കി. വിഷയം വലിയ വിവാദമായതോടെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ദളിത്, ആദിവാസി വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ഇത്തരം വിവേചനങ്ങൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തര മെഡിക്കൽ സഹായം നൽകേണ്ട ആശുപത്രികളിൽ പോലും ജാതി വിവേചനം നിലനിൽക്കുന്നത് ആരോഗ്യ രംഗത്തിന്റെ തകർച്ചയാണെന്ന് അവർ കുറ്റപ്പെടുത്തി.

**English Summary: **

A 20-year-old Dalit woman in Bhadohi, Uttar Pradesh, allegedly gave birth on the roadside after government hospital staff refused her admission because of her caste. Following public outrage, police ensured treatment for the mother and baby, and authorities dismissed the duty doctor while ordering an inquiry.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385282/dalit-woman-roadside-delivery-hospital-denial)