---
title: "ഹോസ്റ്റലിൽ  പ്രേതമുണ്ട്... വിശ്വസിപ്പിക്കാൻ വ്യാജ വീഡിയോ പ്രചാരണം; ചിത്കാര സർവകലാശാലയിൽ സംഘർഷം, രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ"
english_title: "Fake Ghost Video Sparks Unrest at Chitkara University; Two Ex-Students Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385279/fake-ghost-video-chitkara-university"
published_at: "2026-10-03T09:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac078a78b852_fake-ghost-video-chitkara-university.jpg"
keywords: ["ChitkaraUniversity", "FakeVideo", "CampusUnrest", "PunjabPolice", "SocialMediaHoax"]
---

# ഹോസ്റ്റലിൽ  പ്രേതമുണ്ട്... വിശ്വസിപ്പിക്കാൻ വ്യാജ വീഡിയോ പ്രചാരണം; ചിത്കാര സർവകലാശാലയിൽ സംഘർഷം, രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ

> **Lead Summary:** **പട്യാല: പ**ഞ്ചാബിലെ പട്യാലയിലുള്ള ചിത്കാര സർവകലാശാലയിൽ സംഘർഷമുണ്ടാക്കാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പൂർവ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. നംഗലിൽ നിന്നുള്ള ഹിമാൻഷു, അംബാലയിൽ നിന്നുള്ള ആര്യൻ എന്നിവരാണ് പിടിയിലായത്. പ്രാദേശിക കോടതി ഇവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

## Article Content

**പട്യാല: പ**ഞ്ചാബിലെ പട്യാലയിലുള്ള ചിത്കാര സർവകലാശാലയിൽ സംഘർഷമുണ്ടാക്കാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പൂർവ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. നംഗലിൽ നിന്നുള്ള ഹിമാൻഷു, അംബാലയിൽ നിന്നുള്ള ആര്യൻ എന്നിവരാണ് പിടിയിലായത്. പ്രാദേശിക കോടതി ഇവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ 19 നും 22 നും ഇടയിൽ പ്രായമുള്ള മറ്റ് പത്ത് പ്രതികളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഇവർക്കായി പഞ്ചാബിലും ഹരിയാനയിലും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു. സർവകലാശാലാ കാമ്പസിൽ പ്രേതശല്യമുണ്ടെന്ന വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ മുൻപ് ഒരു കുട്ടി ജീവനൊടുക്കിയിട്ടുണ്ടെന്നും കുട്ടിയുടെ ആത്മാവ് മറ്റുള്ളവരെ ശല്യം ചെയ്യുന്നുവെന്നും കാണിച്ച് വ്യാജ വീഡിയോകളും സന്ദേശങ്ങളും പ്രതികൾ പ്രചരിപ്പിക്കുകയായിരുന്നു.

തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും ഇത് അക്രമത്തിലേക്ക് എത്തുകയുമായിരുന്നു. പ്രചരിക്കുന്നത് വസ്തുതയല്ലെന്ന് അധികൃതർ അറിയിച്ചെങ്കിലും വിദ്യാർത്ഥികൾ വിശ്വസിച്ചിരുന്നില്ല. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ആദ്യം കേസ് ലഘൂകരിച്ചെങ്കിലും കൂടുതൽ തെളിവുകൾ പുറത്തുവന്നതിനെത്തുടർന്ന് നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, പൊതുപ്രവർത്തകർക്കെതിരായ ആക്രമണം, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം പോലീസ് പിന്നീട് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് യൂനിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സെഷനുകൾ ആരംഭിച്ചിട്ടുണ്ട്.

Two former students have been arrested for allegedly spreading fake social media videos about a ghost haunting the girls’ hostel at Chitkara University in Patiala. The hoax reportedly triggered protests and violence, and police are searching for ten other suspects named in the FIR.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385279/fake-ghost-video-chitkara-university)