---
title: "ചേരിപ്പോര് തുടരുന്നു; പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്, എഐസിസിയെ കാണാൻ അടൂർ പ്രകാശ്"
english_title: "Factional Rift Deepens in Congress as Adoor Prakash Plans to Meet AICC"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385268/congress-factional-rift-adoor-prakash-aicc-meeting"
published_at: "2026-10-03T07:53:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac067c2c2afe_congress-factional-rift-adoor-prakash-aicc-meeting.jpg"
keywords: ["CongressRift", "AdoorPrakash", "AICC", "UDF", "KeralaPolitics"]
---

# ചേരിപ്പോര് തുടരുന്നു; പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്, എഐസിസിയെ കാണാൻ അടൂർ പ്രകാശ്

> **Lead Summary:** തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രസ്താവനയോടെ പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. ഒറ്റയ്ക്കുള്ള വിമർശനം എന്ന അടൂർ പ്രകാശിന്റെ വാദം തള്ളുകയാണ് സതീശൻ ചേരി. അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ.

## Article Content

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രസ്താവനയോടെ പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. ഒറ്റയ്ക്കുള്ള വിമർശനം എന്ന അടൂർ പ്രകാശിന്റെ വാദം തള്ളുകയാണ് സതീശൻ ചേരി. അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ.

വിഷയത്തിൽ സതീശൻ ചേരിക്ക് ദീപ ദാസ് മുൻഷിയെ അടക്കം സംശയമുണ്ട്. പുനഃസംഘടന നീട്ടുന്നത് അടക്കം ബോധപൂർവ്വമാണെന്നും സതീശൻ ചേരി കരുതുന്നു. അടൂർ പ്രകാശ് പരാതി നൽകിയാൽ അച്ചടക്ക ലംഘന പ്രശ്‌നം ഉയർത്താനാണ് സതീശൻ പക്ഷത്തിന്റെ നീക്കം.

വിഷയത്തിൽ ഹൈക്കമാൻഡ് ഇടപെടൽ കാത്തുനിൽക്കുകയാണ് വിഡി വിരുദ്ധ വിഭാഗം. സർക്കാർ-പാർട്ടി ഏകോപനത്തിന് ഉടൻ സമിതി വേണമെന്നും നയപരമായ തീരുമാനങ്ങൾക്ക് മുൻപ് കൂട്ടിയാലോചന നിർബന്ധമാണെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം.

അതേസമയം, മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന പരാതി നേരിട്ട് എഐസിസിയെ അറിയിക്കാനാണ് അടൂർ പ്രകാശിന്റെ നീക്കമെന്നാണ് വിവരം.

ഇതിനായി യുഡിഎഫ് കൺവീനർ തിങ്കളാഴ്ച ദില്ലിയിലെത്തും. വിമർശനം പരസ്യമായി പറയുന്നതിനെ കെസി വേണുഗോപാൽ തള്ളിയ സാഹചര്യത്തിൽ പരസ്യ പ്രതികരണം നേതാക്കൾ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

The Congress in Kerala continues to face internal turmoil as UDF convener Adoor Prakash prepares to take his complaint to the AICC. The dispute centers on allegations of lack of consultation, with rival camps trading blame and the high command expected to intervene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385268/congress-factional-rift-adoor-prakash-aicc-meeting)