---
title: "ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...! പി.എസ്.സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമതാ പരീക്ഷാ തീയതി പ്രഖ്യാപിച്ചു"
english_title: "PSC Announces Beat Forest Officer Physical Test Date for October 5"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385209/psc-beat-forest-officer-physical-test-date"
published_at: "2026-10-02T17:26:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70a6386e5bb_psc-exams-postponed-aug-4-5-6-10-kerala.jpg"
keywords: ["PSC", "BeatForestOfficer", "PhysicalTest", "KeralaNews", "Recruitment"]
---

# ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...! പി.എസ്.സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമതാ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) വിവിധ തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികളും അഭിമുഖ വിവരങ്ങളും പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 211/2025, 213/2025, 214/2025, 252/2025) തസ്തികയുടെ ആഗസ്ത് 6, സെപ്റ്റംബർ 25 തീയതികളിൽ നിന്നും മാറ്റി വെച്ച കായികക്ഷമതാ പരീക്ഷ ഒക്ടോബർ 5-ന് രാവിലെ 5.30-ന് മങ്ങാട്ടുപറമ്പ് സർദ്ദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അഡ്മിഷൻ ടിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ രേഖകളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

## Article Content

**തിരുവനന്തപുരം: ** കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) വിവിധ തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികളും അഭിമുഖ വിവരങ്ങളും പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 211/2025, 213/2025, 214/2025, 252/2025) തസ്തികയുടെ ആഗസ്ത് 6, സെപ്റ്റംബർ 25 തീയതികളിൽ നിന്നും മാറ്റി വെച്ച കായികക്ഷമതാ പരീക്ഷ ഒക്ടോബർ 5-ന് രാവിലെ 5.30-ന് മങ്ങാട്ടുപറമ്പ് സർദ്ദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അഡ്മിഷൻ ടിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ രേഖകളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടാതെ, വിവിധ വകുപ്പുകളിലെ ചുരുക്കപ്പട്ടികകളും സാധ്യതപാട്ടികകളും കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 8-ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊതു വിദ്യാഭ്യാസ വകുപ്പിലെ പ്രീ പ്രൈമറി ടീച്ചർ (ബധിര വിദ്യാലയം), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിലെ പ്രൊഡക്ഷൻ അസിസ്റ്റന്റ് എന്നീ തസ്തികകളുടെ ഓൺലൈൻ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ടെന്നും, പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനുപുറമെ, കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, വ്യാവസായിക പരിശീലന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് തുടങ്ങി വിവിധ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖങ്ങളും ഒക്ടോബർ മാസത്തിൽ പിഎസ്‌സി ആസ്ഥാന ഓഫീസിലും അതത് ജില്ലാ ഓഫീസുകളിലുമായി നടക്കും. വിവിധ തസ്തികകളുടെ പ്രമാണപരിശോധന ഒക്ടോബർ 5, 7 തീയതികളിലായി പിഎസ്‌സി ആസ്ഥാനത്ത് നടക്കുമെന്നും അറിയിപ്പിൽ പറയുന്നു.

**English Summary: **The Kerala Public Service Commission (PSC) has released a series of updates regarding various recruitment processes, including the rescheduled physical efficiency test for the Beat Forest Officer post in Kannur, postponed online examinations, shortlisted candidate details, and upcoming interview schedules for various departments.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385209/psc-beat-forest-officer-physical-test-date)