---
title: "ബേക്കറി സ്റ്റൈൽ സോഫ്റ്റ് ബട്ടർ ബൺ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "Make Soft Bakery-Style Butter Buns at Home Easily"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385208/soft-butter-bun-home-recipe"
published_at: "2026-10-02T17:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf9c0ead2bd_soft-butter-bun-home-recipe.jpg"
keywords: ["ButterBun", "HomeBaking", "BakeryStyle", "YeastRecipe", "KeralaFood"]
---

# ബേക്കറി സ്റ്റൈൽ സോഫ്റ്റ് ബട്ടർ ബൺ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** ** **വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാൻ ബേക്കറി ശൈലിയിൽ വളരെ സോഫ്റ്റും ക്രീമിയുമായ ബട്ടർ ബൺ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

## Article Content

** **വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാൻ ബേക്കറി ശൈലിയിൽ വളരെ സോഫ്റ്റും ക്രീമിയുമായ ബട്ടർ ബൺ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

**ആവശ്യമായ ചേരുവകൾ:**

മൈദ - 2 കപ്പ്

പാൽപൊടി - 2 വലിയ സ്പൂൺ

പഞ്ചസാര - 3 വലിയ സ്പൂൺ

യീസ്റ്റ് - 1 ചെറിയ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ഇളം ചൂടുള്ള പാൽ അല്ലെങ്കിൽ വെള്ളം - ആവശ്യത്തിന്

ബട്ടർ - 3 വലിയ സ്പൂൺ (മുറിച്ചത്)

ഫില്ലിംഗിന് / മുകളിൽ വെക്കാൻ:

തണുത്ത ബട്ടർ - ആവശ്യത്തിന് (ചെറിയ ക്യൂബ്സ് ആയി മുറിച്ചത്)

കുറച്ച് പൊടിച്ച പഞ്ചസാര (ആവശ്യമെങ്കിൽ)

**തയ്യാറാക്കുന്ന വിധം:**

ഒരു പാത്രത്തിൽ ഇളം ചൂടുള്ള പാലും പഞ്ചസാരയും യീസ്റ്റും ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് മാറ്റി വെക്കുക (യീസ്റ്റ് പതഞ്ഞു വരാൻ വേണ്ടിയാണ് ഇത്).

മറ്റൊരു വലിയ പാത്രത്തിൽ മൈദ, പാൽപൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് പതപ്പിച്ചു വെച്ച യീസ്റ്റ് മിശ്രിതം ചേർത്ത് നന്നായി കുഴച്ചെടുക്കുക.

മാവ് ഒരുവിധം കുഴഞ്ഞു വന്നാൽ ഇതിലേക്ക് ബട്ടർ ചേർത്ത് വീണ്ടും 10-15 മിനിറ്റ് നന്നായി കൈകൊണ്ട് കുഴച്ച് സോഫ്റ്റ് ആയ മാവാക്കി മാറ്റുക.

ഈ മാവ് ഒരു അടപ്പുള്ള പാത്രത്തിലോ എണ്ണ തടവിയ ബൗളിലോ വെച്ച്, ചൂടുള്ള സ്ഥലത്ത് 1 അല്ലെങ്കിൽ 2 മണിക്കൂർ പൊങ്ങിവരാൻ (Proofing) മാറ്റി വെയ്ക്കുക. മാവ് ഇരട്ടിയായി പൊന്തിവന്ന ശേഷം ഒന്നുകൂടി മൃദുവായി കുഴച്ച് ചെറിയ ഉരുണ്ടകളാക്കി മാറ്റുക.

ബേക്കിംഗ് ട്രേയിൽ എണ്ണയോ ബട്ടറോ തടവി ഈ ഉരുണ്ടകൾ അകലത്തിൽ വെക്കുക. ഇതിന്റെ മുകളിൽ വീണ്ടും അൽപ്പം ബട്ടറോ പാലോ തടവിയ ശേഷം 15 മിനിറ്റ് കൂടി അടച്ചു വെക്കുക.

പ്രീഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 15-20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. (അല്ലെങ്കിൽ അടിയിൽ ഉപ്പു വെച്ച വലിയ പാത്രത്തിൽ വെച്ച് അടച്ചു വെച്ച് വേവിച്ചെടുക്കാം).

ബൺ ചൂടാറി വന്നതിനു ശേഷം നടുഭാഗം പൂർണ്ണമായി മുറിക്കാതെ പകുതിയായി കീറി അതിലേക്ക് തണുത്ത ബട്ടറും അൽപ്പം പഞ്ചസാരയും വെച്ച് വിളമ്പാം.

ചായയ്ക്കൊപ്പം കഴിക്കാൻ വളരെ സ്വാദിഷ്ടമായ ബട്ടർ ബൺ തയ്യാർ!

English Summary:

How to make soft and creamy butter bun at home. Ingredients: 2 cups maida, 2 tbsp milk powder, 3 tbsp sugar, 1 tsp yeast, salt, lukewarm milk/water, 3 tbsp butter. For filling cold butter cubes and powdered sugar. Method: proof yeast with warm milk and sugar 10 mins, mix with maida, milk powder, salt, knead, add butter knead 10-15 mins, proof 1-2 hours till double, make small balls, place on greased tray, brush butter/milk, proof 15 mins, bake at 180C for 15-20 mins or in vessel with salt. After cooling slit half and fill with cold butter and sugar.****

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385208/soft-butter-bun-home-recipe)