---
title: "'അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടംതുണ്ടമാക്കി അരിഞ്ഞുവീഴ്ത്തി ഇല്ലാതാക്കുന്ന പാർട്ടിയല്ല കോൺഗ്രസ്, പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയണം' -കെ.സി. വേണുഗോപാൽ"
english_title: "K.C. Venugopal: Differences Should Be Raised Within Party Forums"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385207/kc-venugopal-party-issues-internal-discussion"
published_at: "2026-10-02T17:20:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf9c468c086_kc-venugopal-party-issues-internal-discussion.jpg"
keywords: ["CongressParty", "KCVenugopal", "KeralaPolitics", "VoteBachaoDeshBachao", "ElectionCommission"]
---

# 'അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടംതുണ്ടമാക്കി അരിഞ്ഞുവീഴ്ത്തി ഇല്ലാതാക്കുന്ന പാർട്ടിയല്ല കോൺഗ്രസ്, പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയണം' -കെ.സി. വേണുഗോപാൽ

> **Lead Summary:** **തിരുവനന്തപുരം: ** പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയണമെന്നും പുറത്തുപറയുന്നതിൽ യോജിപ്പില്ലെന്നും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് സംസാരിച്ച് തീർക്കുമെന്നും, സർക്കാരിനെതിരെ താൻ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങളിൽ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: ** പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയണമെന്നും പുറത്തുപറയുന്നതിൽ യോജിപ്പില്ലെന്നും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് സംസാരിച്ച് തീർക്കുമെന്നും, സർക്കാരിനെതിരെ താൻ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങളിൽ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും കൂട്ടിച്ചേർത്തു.

അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടംതുണ്ടമാക്കി അരിഞ്ഞുവീഴ്ത്തി ഇല്ലാതാക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യുകയെന്നതാണ് തന്റെ ശൈലി. എന്ത് കിട്ടിയാലും തന്നെ പ്രതിയാക്കാനാണ് ചിലർക്ക് താൽപ്പര്യമെന്നും അദ്ദേഹം ആരോപിച്ചു.

ജനം വലിയ പ്രതീക്ഷയോടെ നോക്കുന്ന സർക്കാരാണിതെന്നും ആ പ്രതീക്ഷകൾ നിറവേറ്റാൻ കൂട്ടായി പ്രവർത്തിക്കുമെന്നും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യമാകെ ഇനിയുള്ള ദിവസങ്ങൾ സമരത്തിന്റേതായിരിക്കുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. 'വോട്ട് ബചാവോ ദേശ് ബചാവോ' ക്യാമ്പയിൻ രാജ്യവ്യാപകമായി നടക്കുമെന്നും, കള്ളക്കമ്മീഷനെ പുറത്താക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് എല്ലാവർക്കുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവുകൾക്കും വോട്ടർപട്ടിക തിരുത്തലുകൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

**English Summary: **

Congress General Secretary K.C. Venugopal has stated that internal party issues should be discussed within party forums rather than publicly. He emphasized that the Congress party resolves differences through dialogue and dismissed allegations against him, while also announcing upcoming nationwide campaigns like 'Vote Bachao Desh Bachao' against alleged irregularities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385207/kc-venugopal-party-issues-internal-discussion)