---
title: "'എന്റെ മകൾക്ക് നീതി നൽകിയില്ലേ...'; പോക്സോ കേസിൽ സ്റ്റേഷനുകൾ കയറിയിറങ്ങി മനംനൊന്ത് ജീവനൊടുക്കി പിതാവ്"
english_title: "Father Dies by Suicide After Delay in POCSO Action on Daughter’s Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385205/father-dies-suicide-pocso-delay"
published_at: "2026-10-02T17:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa90b78c870c_kazhakoottam-student-found-dead-hostel-room-suicide.jpg"
keywords: ["POCSOCase", "PoliceInaction", "Davanagere", "Suicide", "KarnatakaNews"]
---

# 'എന്റെ മകൾക്ക് നീതി നൽകിയില്ലേ...'; പോക്സോ കേസിൽ സ്റ്റേഷനുകൾ കയറിയിറങ്ങി മനംനൊന്ത് ജീവനൊടുക്കി പിതാവ്

> **Lead Summary:** **കർണാടക: **കർണാടകയിലെ ദാവൺഗരെയിൽ മകൾക്കെതിരായ പോക്സോ കേസിൽ പൊലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഓഗസ്റ്റ് 22-ന് നൽകിയ പരാതിയിൽ ഒന്നര മാസത്തോളമായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹവുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് ഉപരോധിച്ചു. എന്നാൽ പ്രതിയായ യുവാവ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം.

## Article Content

**കർണാടക: **കർണാടകയിലെ ദാവൺഗരെയിൽ മകൾക്കെതിരായ പോക്സോ കേസിൽ പൊലീസ് നടപടി എടുക്കാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഓഗസ്റ്റ് 22-ന് നൽകിയ പരാതിയിൽ ഒന്നര മാസത്തോളമായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹവുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് ഉപരോധിച്ചു. എന്നാൽ പ്രതിയായ യുവാവ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം.

മകൾക്ക് നീതി തേടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയ പിതാവിനെ ചന്നഗിരിയിലെ വീട്ടിന് സമീപത്തുള്ള തോട്ടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി ആറ് വർഷത്തോളം മകളെ പീഡിപ്പിച്ച നവീൻ എന്ന യുവാവിനെതിരെ കഴിഞ്ഞ ഓഗസ്റ്റ് 22-നാണ് ഇദ്ദേഹം ചന്നഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്തമായതോടെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിലും, പ്രതി മുൻകൂർ ജാമ്യം നേടിയെന്ന് പറഞ്ഞ് അന്വേഷണം പൂർണമായും നിർത്തിവെക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ കുടുംബത്തെ പ്രതിയുടെ വീട്ടുകാർ ജാതീയമായി അധിക്ഷേപിക്കുകയും സെപ്റ്റംബർ 30-ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.

തുടർന്നാണ് പിതാവ് ജീവനൊടുക്കിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി ബന്ധുക്കൾ എസ്പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. മുൻകൂർ ജാമ്യം നീക്കിക്കിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പിതാവിന്റെ മരണത്തിൽ മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.

**English Summary: **

A father in Channagiri, Davanagere district, died by suicide after police allegedly failed to take action for over a month on a POCSO complaint he filed regarding his daughter. Following his death, relatives staged a protest with the body outside the Superintendent of Police's office. Police stated the accused had obtained anticipatory bail, though they have now agreed to register a separate case regarding the father's death and pursue further legal steps.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385205/father-dies-suicide-pocso-delay)