---
title: "'പണം ആവശ്യപ്പെടുന്ന ഭാഗം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണ്'; കൈക്കൂലി ആരോപണം തള്ളി സിപിഐഎം കൗൺസിലർ"
english_title: "‘Money-Demanding Portion Was Edited Using AI’: CPM Councillor Rejects Bribery Allegation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385203/cpm-councillor-rejects-bribery-allegation-ai-edit"
published_at: "2026-10-02T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf817c21f8c_thiruvananthapuram-corporation-councillor-bribe-allegation.jpg"
keywords: ["KeralaNews", "Thiruvananthapuram", "CPM", "BriberyAllegation", "AIEditing"]
---

# 'പണം ആവശ്യപ്പെടുന്ന ഭാഗം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണ്'; കൈക്കൂലി ആരോപണം തള്ളി സിപിഐഎം കൗൺസിലർ

> **Lead Summary:** **തിരുവനന്തപുരം: **കൈക്കൂലി വാങ്ങി എന്ന ആരോപണം തള്ളി തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ രംഗത്ത്. പണം ആവശ്യപ്പെടുന്ന ഭാഗം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഒരു രൂപ പോലും താൻ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കണമെന്നും, വിഷയത്തിൽ പാർട്ടി വിശദീകരണം തേടിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് പാർട്ടിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും അജിൻ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **കൈക്കൂലി വാങ്ങി എന്ന ആരോപണം തള്ളി തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ രംഗത്ത്. പണം ആവശ്യപ്പെടുന്ന ഭാഗം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഒരു രൂപ പോലും താൻ കൈക്കൂലി വാങ്ങി എന്ന് തെളിയിക്കണമെന്നും, വിഷയത്തിൽ പാർട്ടി വിശദീകരണം തേടിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് പാർട്ടിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും അജിൻ വ്യക്തമാക്കി.

ആരോപണത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് ഭൂമാഫിയയാണെന്നും, പുറമ്പോക്ക് ഭൂമി വിൽപ്പന നടത്താൻ കഴിയാത്തതിലെ വൈരാഗ്യമാണ് ഇതിന് കാര്യമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും, കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കുമെന്നും ആരോപണം ഉന്നയിച്ചവർക്കെതിരെ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൗൺസിലർ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. അജിൻ തന്റെ അധികാരം ദുർവിനിയോഗം ചെയ്തുവെന്നും, ഭീഷണിപ്പെടുത്തി പണം ചോദിക്കുന്ന ദൃശ്യം വളരെ ഗൗരവമുള്ളതാണെന്നും കെ.എസ്. ശബരിനാഥ് പറഞ്ഞു. ഈ വിഷയത്തിൽ നടപടി എടുക്കാൻ സ്റ്റേറ്റ് വിജിലൻസ് മേധാവിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ സിപിഐഎം കൗൺസിലർ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും, പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്‌ഐക്കാരെക്കൊണ്ട് ഭൂമിയിൽ കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരൻ തന്നെയാണ് ദൃശ്യങ്ങളും ശബ്ദരേഖകളും പുറത്തുവിട്ടിരുന്നത്.

**English Summary: **

Thiruvananthapuram Corporation Trikkanthapuram ward councillor Ajin has dismissed the bribery allegations against him, claiming that the video footage demanding money was edited using AI. He challenged anyone to prove he took a bribe and blamed a BJP-RSS land mafia for the controversy. Meanwhile, the UDF, led by K.S. Sabarinadhan, has demanded his resignation and stated they will approach the State Vigilance Chief over the alleged abuse of power and extortion threat.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385203/cpm-councillor-rejects-bribery-allegation-ai-edit)