---
title: "ട്രെയിൻ യാത്രക്കിടെ ഉറക്കം തൂങ്ങി; നേത്രാവതി എക്സ്പ്രസിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്"
english_title: "Youth Seriously Injured After Falling From Train in Thrissur’s Attoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385198/thrissur-attoor-train-fall-injury-"
published_at: "2026-10-02T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf91c55307c_thrissur-attoor-train-fall-injury.jpg"
keywords: ["ThrissurNews", "TrainAccident", "NetravatiExpress", "MedicalCollege"]
---

# ട്രെയിൻ യാത്രക്കിടെ ഉറക്കം തൂങ്ങി; നേത്രാവതി എക്സ്പ്രസിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **തൃശൂർ: **തൃശൂർ ആറ്റൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസിൽ നിന്നാണ് യുവാവ് താഴേക്ക് വീണത്. ട്രെയിനിന്റെ കോണിപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ ഉറക്കം തൂങ്ങിയതിനെ തുടർന്നാണ് യുവാവ് പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക വിവരം നൽകുന്ന സൂചന.

## Article Content

**തൃശൂർ: **തൃശൂർ ആറ്റൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന നേത്രാവതി എക്സ്പ്രസിൽ നിന്നാണ് യുവാവ് താഴേക്ക് വീണത്. ട്രെയിനിന്റെ കോണിപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ ഉറക്കം തൂങ്ങിയതിനെ തുടർന്നാണ് യുവാവ് പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക വിവരം നൽകുന്ന സൂചന.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. പരിക്കേറ്റ യുവാവിന്റെ പേരുവിവരങ്ങളോ മറ്റ് കാര്യങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

English Summary:

A youth suffered serious injuries after falling from a train at Attoor in Thrissur. He fell from Netravati Express coming towards Thrissur. Preliminary info says he was sitting on the footboard and dozed off and fell. He was admitted to Thrissur Medical College Hospital. Identity not yet known.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385198/thrissur-attoor-train-fall-injury-)