---
title: "മറനീണ്ട മാന്യത...!  ചികിത്സയ്‌ക്കെന്ന വ്യാജേന ആശുപത്രിയിലെത്തി യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ"
english_title: "Youth Arrested for Alleged Sexual Assault on Woman at Vaniyambalam Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385194/vaniyambalam-hospital-sexual-assault-arrest"
published_at: "2026-10-02T16:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b94821a52_Woman_gang-raped.jpg"
keywords: ["MalappuramNews", "KeralaCrime", "SexualAssault", "PoliceArrest", "HospitalIncident"]
---

# മറനീണ്ട മാന്യത...!  ചികിത്സയ്‌ക്കെന്ന വ്യാജേന ആശുപത്രിയിലെത്തി യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

> **Lead Summary:** **മലപ്പുറം: ** ചികിത്സയ്‌ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിൽ. മാടശേരി കൊമ്പൻ സജീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**മലപ്പുറം: ** ചികിത്സയ്‌ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിൽ. മാടശേരി കൊമ്പൻ സജീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചികിത്സ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയ സജീർ അവിടെവെച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചെന്നാണ് പരാതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിനിടെ യുവതിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ അസ്വസ്ഥയായ യുവതി ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജീറിനെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുകയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവസ്ഥലത്തെ സാഹചര്യങ്ങളും പരിശോധിച്ചതായി അധികൃതർ അറിയിച്ചു.

English Summary: Sajir from Madassery Komban has been arrested by the Vandoor police for allegedly sexually assaulting a woman after approaching her under the guise of seeking treatment at a hospital in Vaniyambalam, Malappuram. Following a complaint from the victim, police launched an investigation, tracked the suspect, and took him into custody after recording the victim's statement.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385194/vaniyambalam-hospital-sexual-assault-arrest)