---
title: "'എന്താണ് നേതാവിന് ഒളിക്കാനുള്ളത്? കണ്ണൂരിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ പിണറായി വിജയന്റെ നിർദ്ദേശം' -മന്ത്രി ഒ.ജെ. ജനീഷ്"
english_title: "Pinarayi’s Orders Behind Protests, Says Minister O.J. JAneesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385187/pinarayi-vijayan-protests-behind-minister-oj-janeesh"
published_at: "2026-10-02T15:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf878720e59_pinarayi-vijayan-protests-behind-minister-oj-janeesh.jpg"
keywords: ["KeralaPolitics", "PinarayiVijayan", "O J Janeesh", "Kannur Protest", "DYFI Protest"]
---

# 'എന്താണ് നേതാവിന് ഒളിക്കാനുള്ളത്? കണ്ണൂരിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ പിണറായി വിജയന്റെ നിർദ്ദേശം' -മന്ത്രി ഒ.ജെ. ജനീഷ്

> **Lead Summary:** **കൊല്ലം: **തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ പിണറായി വിജയന്റെ നിർദ്ദേശമാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് . എന്താണ് നേതാവിന് ഒളിക്കാനുള്ളതെന്നും, മാസപ്പടിയാണോ അതോ ഇഡിയാണോ പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. താനും കൂടി പ്രതിഷേധക്കാർക്കെതിരെ ഇറങ്ങിനിന്നാൽ അവസ്ഥയെന്താകുമെന്ന് പറഞ്ഞ മന്ത്രി, കോടിയേരിയുടെ ഫ്ലക്സ് പോലും നശിപ്പിക്കുന്ന വകതിരിവില്ലാത്തവരാണ് ഇവരെന്നും വിമർശിച്ചു. മന്ത്രിക്കെതിരെ തുടർച്ചയായി പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

## Article Content

**കൊല്ലം: **തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ പിണറായി വിജയന്റെ നിർദ്ദേശമാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് . എന്താണ് നേതാവിന് ഒളിക്കാനുള്ളതെന്നും, മാസപ്പടിയാണോ അതോ ഇഡിയാണോ പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. താനും കൂടി പ്രതിഷേധക്കാർക്കെതിരെ ഇറങ്ങിനിന്നാൽ അവസ്ഥയെന്താകുമെന്ന് പറഞ്ഞ മന്ത്രി, കോടിയേരിയുടെ ഫ്ലക്സ് പോലും നശിപ്പിക്കുന്ന വകതിരിവില്ലാത്തവരാണ് ഇവരെന്നും വിമർശിച്ചു. മന്ത്രിക്കെതിരെ തുടർച്ചയായി പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കണ്ണൂരിൽ തനിക്ക് നേരെ ഉണ്ടായ അക്രമം സ്വാഭാവികമായി കാണാൻ കഴിയില്ലെന്നും അതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോടിയേരി അനുസ്മരണത്തിന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ കണ്ണൂരിൽ പോകാതെ തിരുവനന്തപുരത്താണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അക്രമം തുടരാൻ മന്ത്രിയെ വഴിയിൽ തടയുമെന്ന് ഒരു എംഎൽഎ തന്നെ പറയുന്നുണ്ടെന്നും, ഇത്തരത്തിൽ അക്രമങ്ങൾ അഴിച്ചുവിട്ടാൽ നാട്ടിൽ എങ്ങനെ ക്രമസമാധാനം ഉണ്ടാകുമെന്നും മന്ത്രി ചോദിച്ചു. ഒരു യുവജന സംഘടന ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ കരിങ്കൊടി പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആരുടെയും വാഹനം തകർത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്റെ വാഹനം ആക്രമിക്കപ്പെട്ടതായും എന്നാൽ കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞ് താൻ ആശുപത്രിയിൽ പോയി കിടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തിടത്താണ് തനിക്കെതിരെ പ്രതിഷേധം നടന്നതെന്നും മന്ത്രി ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.

**English Summary: **

Minister O.J. Geneesh has alleged that the protests against him are being orchestrated under the instructions of Pinarayi Vijayan. Pointing out the attack he faced in Kannur, the minister claimed there was a conspiracy behind it and questioned the political culture of destroying flex boards and attacking vehicles. He noted that while they too had staged black-flag protests when they were in opposition, they never resorted to damaging vehicles.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385187/pinarayi-vijayan-protests-behind-minister-oj-janeesh)