---
title: "ലഹരി ഒഴുക്കാനുള്ള ശ്രമം പാളി; കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ"
english_title: "Two Arrested in Malappuram with 100g MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385177/two-arrested-with-mdma-in-kuttippuram-malappuram"
published_at: "2026-10-02T14:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf7ae882e05_two-arrested-with-mdma-in-kuttippuram-malappuram.jpg"
keywords: ["MDMA arrest", "Kuttippuram police", "DANSAF team"]
---

# ലഹരി ഒഴുക്കാനുള്ള ശ്രമം പാളി; കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

> **Lead Summary:** **മലപ്പുറം: **കുറ്റിപ്പുറത്ത് വൻ ലഹരിമരുന്നുവേട്ട. 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ് വാൻ , മുഹമ്മദ് ജാസിൽ എന്നിവരാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പോലീസും തിരൂർ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

## Article Content

**മലപ്പുറം: **കുറ്റിപ്പുറത്ത് വൻ ലഹരിമരുന്നുവേട്ട. 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ് വാൻ , മുഹമ്മദ് ജാസിൽ എന്നിവരാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പോലീസും തിരൂർ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് വെച്ചാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് പ്രദേശത്ത് വിൽപനയ്ക്കായി എത്തിച്ചതാണ് ഈ ലഹരിമരുന്നെന്ന് പോലീസ് വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച വാഹനവും ലഹരിമരുന്നും പിടികൂടിയത്.

പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്നാണ് സൂചന. പ്രതികളെക്കുറിച്ചും ലഹരി ഇടപാടിന്റെ മറ്റ് കണ്ണികളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ റിമാൻഡ് ചെയ്യുമെന്നും ലഹരി കടത്ത് തടയാൻ കർശന പരിശോധനകൾ തുടരുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

**English Summary: **

Two individuals from Tavanur, Muhammed Rizwan (25) and Muhammed Jasil (41), were arrested in Kuttippuram, Malappuram, with 100 grams of MDMA. The joint operation was conducted by the Kuttippuram police and the Tirur DANSAF team on Friday morning at Kannankulam. The contraband was reportedly brought from Bengaluru for local sale.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385177/two-arrested-with-mdma-in-kuttippuram-malappuram)