---
title: "അടുക്കളയിൽ ചോരക്കളി ...! പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ, യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ"
english_title: "Man Arrested in Malappuram for Attacking Wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385173/man-arrested-for-attacking-wife-malappuram"
published_at: "2026-10-02T14:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf75918d9e0_man-arrested-for-attacking-wife-malappuram.jpg"
keywords: ["Murder Attempt", "Pothukal police", "domestic violence", "Attack"]
---

# അടുക്കളയിൽ ചോരക്കളി ...! പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ, യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ

> **Lead Summary:** **മലപ്പുറം: **പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വീട്ടിലെത്തി മർദിക്കുകയും തുടർന്ന് കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി. ശാന്തിഗ്രാം പടിയറ പുതുപ്പറമ്പിൽ രാധാകൃഷ്ണൻ എന്ന ബിജു വിനെയാണ് പോത്തുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു നാടിനെ ഞെട്ടിച്ച ഈ ആക്രമണം നടന്നത്. സംഭവത്തിൽ ബിജുവിന്റെ ഭാര്യ വിനിത യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**മലപ്പുറം: **പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വീട്ടിലെത്തി മർദിക്കുകയും തുടർന്ന് കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി. ശാന്തിഗ്രാം പടിയറ പുതുപ്പറമ്പിൽ രാധാകൃഷ്ണൻ എന്ന ബിജു വിനെയാണ് പോത്തുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു നാടിനെ ഞെട്ടിച്ച ഈ ആക്രമണം നടന്നത്. സംഭവത്തിൽ ബിജുവിന്റെ ഭാര്യ വിനിത യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ബിജുവും വിനിതയും കുറച്ചുകാലമായി പിരിഞ്ഞുകഴിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിനിടെ ബുധനാഴ്ച വൈകീട്ട് ബിജു വിനിതയുടെ വീട്ടിലെത്തുകയായിരുന്നു. വീടിന്റെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന വിനിതയുമായി ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനിതയുടെ മുഖത്തും വലത് തോളിലും വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനിതയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെതുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോത്തുകൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയെക്കുറിച്ചും സംഭവത്തിന്റെ മറ്റ് സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

**English Summary: **A 46-year-old man named Radhakrishnan (Biju) was arrested by Pothukal police in Malappuram for allegedly hacking his estranged wife, Vinitha (40), with a knife at her house on Wednesday evening. The victim sustained serious injuries to her face and right shoulder and was admitted to the Kozhikode Medical College Hospital. Police registered a case following a complaint and remanded the accused after producing him in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385173/man-arrested-for-attacking-wife-malappuram)