---
title: "വിറങ്ങലിച്ച് നാട്; കാക്കനാട് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതര പരിക്ക്"
english_title: "Contract Worker Killed in Roof Collapse at Kakkanad SEZ"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385169/contract-worker-killed-roof-collapse-kakkanad-sez"
published_at: "2026-10-02T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf7347dd94c_Gemini_Generated_Image_xvrj27xvrj27xvrj.png"
keywords: ["Kakkanad SEZ", "roof collapse accident", "contract worker death", "Kochi industrial accident"]
---

# വിറങ്ങലിച്ച് നാട്; കാക്കനാട് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതര പരിക്ക്

> **Lead Summary:** **കൊച്ചി : **കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) ടിസിഎൽ സെറാമിക്സ് കമ്പനിയുടെ പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മേൽക്കൂര തകർന്ന് വീണ് കരാർ തൊഴിലാളി ദാരുണമായി മരിച്ചു. ഉദയംപേരൂർ കൂട്ടുങ്കൽ സ്വദേശി കെ വി അംബരീഷ് ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധു വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

## Article Content

**കൊച്ചി : **കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) ടിസിഎൽ സെറാമിക്സ് കമ്പനിയുടെ പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മേൽക്കൂര തകർന്ന് വീണ് കരാർ തൊഴിലാളി ദാരുണമായി മരിച്ചു. ഉദയംപേരൂർ കൂട്ടുങ്കൽ സ്വദേശി കെ വി അംബരീഷ് ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ബന്ധു വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. പ്ലാന്റിനു മുകളിലെ പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റുന്ന ജോലികൾക്കായി ഇരുവരും മേൽക്കൂരയിലേക്ക് കയറിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഷീറ്റുകൾ നീക്കം ചെയ്യുന്നതിനിടെ മേൽക്കൂര പൂർണ്ണമായി തകരുകയായിരുന്നു. ഏകദേശം 25 അടി ഉയരത്തിൽനിന്ന് പ്ലാന്റിലെ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന ഉറപ്പുള്ള സിമന്റ് തറയിലേക്ക് ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അംബരീഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.

അപകട സമയത്ത് പ്ലാന്റിനുള്ളിൽ മറ്റ് ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ചായ കുടിക്കുന്നതിനായി പുറത്തുപോയത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഇല്ലെങ്കിൽ കൂടുതൽ പേർ അപകടത്തിൽപ്പെടുമായിരുന്നു. കുക്കറി സെറ്റുകളും ഡിന്നർ സെറ്റുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് ടിസിഎൽ സെറാമിക്സ്. ഉദയംപേരൂർ കൂട്ടുങ്കൽ വീട്ടിൽ പരേതരായ വേലായുധന്റെയും അല്ലിയുടെയും മകനാണ് മരിച്ച അംബരീഷ്. രഞ്ജിനിയാണ് ഭാര്യ. ആഷിക് മകനാണ്.

English Summary:

A 36-year-old contract worker, K.V. Ambareesh, died and his relative Vishnu sustained serious injuries after a roof collapsed while they were carrying out repair work at the TCL Ceramics company inside the Special Economic Zone (SEZ) in Kakkanad, Kochi. The incident occurred on Thursday afternoon when they climbed onto the roof to remove old asbestos sheets and fell about 25 feet onto a concrete floor. Other workers were outside for tea at the time, which averted a larger tragedy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385169/contract-worker-killed-roof-collapse-kakkanad-sez)