---
title: "'പൊലീസ് കൊല്ലുമെന്നാണ് പറഞ്ഞത്, അല്ലാതെ കൊലപാതകം നടത്തുമെന്നല്ല'; വിവാദ വധഭീഷണി പ്രസംഗത്തിൽ വിശദീകരണവുമായി വി ജോയ് എംഎല്‍എ"
english_title: "V Joy MLA Clarifies Controversial Police Threat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385155/v-joy-mla-clarifies-police-threat-controversy"
published_at: "2026-10-02T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf64ae4af13_v-joy-mla-clarifies-police-threat-controversy.jpg"
keywords: ["V Joy MLA", "CPM", "Kerala Police", "Secretariat March"]
---

# 'പൊലീസ് കൊല്ലുമെന്നാണ് പറഞ്ഞത്, അല്ലാതെ കൊലപാതകം നടത്തുമെന്നല്ല'; വിവാദ വധഭീഷണി പ്രസംഗത്തിൽ വിശദീകരണവുമായി വി ജോയ് എംഎല്‍എ

> **Lead Summary:** **തിരുവനന്തപുരം: **പൊലീസിനെതിരെ കൊലവിളിയുമായി പ്രസംഗം നടത്തിയതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ രംഗത്ത്. സിപിഐഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു വിവാദമായ ഭീഷണി മുഴക്കിയത്. എന്നാല്‍ താൻ കൊലപാതകം നടത്തുമെന്നല്ല പറഞ്ഞതെന്നും, മറിച്ച് പൊലീസ് മർദ്ദനം തുടർന്നാൽ മരണം സംഭവിക്കുമെന്ന മുന്നറിയിപ്പാണ് നൽകിയതെന്നുമാണ് വി ജോയ് എംഎൽഎയുടെ വിശദീകരണം.

## Article Content

**തിരുവനന്തപുരം: **പൊലീസിനെതിരെ കൊലവിളിയുമായി പ്രസംഗം നടത്തിയതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ രംഗത്ത്. സിപിഐഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു വിവാദമായ ഭീഷണി മുഴക്കിയത്. എന്നാല്‍ താൻ കൊലപാതകം നടത്തുമെന്നല്ല പറഞ്ഞതെന്നും, മറിച്ച് പൊലീസ് മർദ്ദനം തുടർന്നാൽ മരണം സംഭവിക്കുമെന്ന മുന്നറിയിപ്പാണ് നൽകിയതെന്നുമാണ് വി ജോയ് എംഎൽഎയുടെ വിശദീകരണം.

സിപിഐഎം ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു വി ജോയ്‌യുടെ പ്രസംഗം. ജോയിക്കൊപ്പം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം, നിങ്ങള്‍ നോക്കിക്കോ' എന്നായിരുന്നു പ്രസംഗത്തിനിടെ എംഎല്‍എയുടെ പരാമര്‍‍ശം. കന്റോണ്‍മെന്റ് എസിപി ജയചന്ദ്രനോടാണ് വി ജോയ് ഈ പരാമർശം നടത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെ ലക്ഷ്യമിട്ടാണ് ഈ ഭീഷണിയെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിന് നേത്യത്വം നല്‍കിയത് ഗോകുല്‍ ഗോപനാണെന്ന് സിപിഐഎം നേരത്തെ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാർക്കിടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ പരാമർശമുണ്ടായത്.

സംഭവം വൻ വിവാദമായതോടെയാണ് താൻ ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് വ്യക്തമാക്കി വി ജോയ് രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളെ പൊലീസ് ഇത്തരത്തിൽ തുടർച്ചയായി അടിച്ചാൽ മരണം സംഭവിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് കൊലപാതകം നടക്കുമെന്ന് പറഞ്ഞതെന്നായിരുന്നു വി ജോയ്‌യുടെ വിശദീകരണം. സംഭവത്തിൽ മാധ്യമങ്ങളിലൂടെയും മറ്റും വിവിധ കോണുകളിൽ നിന്ന് വലിയ തോതിലുള്ള ചർച്ചകളും വിമർശനങ്ങളുമാണ് ഉയർന്നുവരുന്നത്.

**English Summary: **Thiruvananthapuram CPM District Secretary and MLA V Joy has issued a clarification following a controversy over his speech during a Secretariat march, where he allegedly made threatening remarks against the police. Joy explained that he did not mean to commit a murder, but rather warned that police brutality against students could lead to fatalities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385155/v-joy-mla-clarifies-police-threat-controversy)