---
title: "കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ അന്തരിച്ചു"
english_title: "Kozhikode Corporation Health Officer Dr Munavvar Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385154/kozhikode-corporation-health-officer-dr-munavvar-dies"
published_at: "2026-10-02T13:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf6658ce6fe_kozhikode-lsgd-cricket-league-local-body-staff.jpg"
keywords: ["Dr Munavvar Rahman", "Kozhikode Corporation", "Health Officer", "Kozhikode"]
---

# കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ അന്തരിച്ചു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ഡോ. മുനവ്വർ റഹ്മാന്റെ മയ്യിത്ത് നിസ്‌കാരം നല്ലളം കളത്തിങ്ങൽ ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് കോഴിക്കോട് കോർപറേഷൻ ഹാളിൽ ഉച്ചയ്ക്ക് പൊതുദർശനത്തിന് വെക്കും.

വൈകിട്ട് അഞ്ചിന് പാഴൂർ മുന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുക.

**English Summary:**

Dr. Munavvar Rahman (45), Health Officer of Kozhikode Corporation, died this morning while undergoing treatment following a stroke. His funeral prayer will be held at Nallalam Kalathingal Juma Masjid. The body will be kept for public viewing at Kozhikode Corporation Hall in the afternoon. Burial will take place at 5 pm at Pazhoor Munnur Juma Masjid cemetery.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385154/kozhikode-corporation-health-officer-dr-munavvar-dies)