---
title: "പഠിച്ച കള്ളൻ തന്നെ...! വീട്ടിൽ അതിക്രമിച്ചുകയറി സ്വർണമാല കവർന്നു; വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട് മോഷ്ടാവ് കടന്നുകളഞ്ഞതായി പരാതി"
english_title: "Gold Necklace Stolen in Nedumbassery, Senior Woman Locked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385142/gold-necklace-stolen-nedumbassery-thuruthissery"
published_at: "2026-10-02T12:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf57b51ceae_gold-necklace-stolen-nedumbassery-thuruthissery.jpg"
keywords: ["Gold theft", "Kerala police", "Gold Necklace Stolen"]
---

# പഠിച്ച കള്ളൻ തന്നെ...! വീട്ടിൽ അതിക്രമിച്ചുകയറി സ്വർണമാല കവർന്നു; വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട് മോഷ്ടാവ് കടന്നുകളഞ്ഞതായി പരാതി

> **Lead Summary:** **കൊച്ചി: ** നെടുമ്പാശ്ശേരി തുരുത്തിശേരിയിൽ വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്നശേഷം അവരെ ശുചിമുറിയിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞതായി പരാതി. കൊല്ലേരിത്തറയിൽ സുകന്യയുടെ രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. സമീപത്തുള്ള മകന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.

## Article Content

**കൊച്ചി: ** നെടുമ്പാശ്ശേരി തുരുത്തിശേരിയിൽ വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്നശേഷം അവരെ ശുചിമുറിയിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞതായി പരാതി. കൊല്ലേരിത്തറയിൽ സുകന്യയുടെ രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. സമീപത്തുള്ള മകന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.

വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് അകത്തു കയറിയ ഉടൻ ഒളിച്ചിരുന്ന മോഷ്ടാവ് സുകന്യയെ ആക്രമിച്ച് ശുചിമുറിയിൽ തള്ളിയിട്ട് പൂട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് അവരുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ സ്വർണമാല പൊരിച്ചെടുത്ത് മോഷ്ടാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ ആക്രമിക്കുകയും സ്വർണം കവരുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് സമാനമായ മോഷണ പരമ്പരകൾ തടയാൻ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

**English Summary: **

A robbery took place in Thuruthissery, Nedumbassery, where a thief hid inside a house, snatched a 2.5-sovereign gold necklace from 78-year-old Sukanya, locked her in the restroom, and fled. The incident occurred when she returned from her son's nearby house. Police have registered a case and initiated an investigation based on the complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385142/gold-necklace-stolen-nedumbassery-thuruthissery)