---
title: "സമര കലുഷിതമായി തലസ്ഥാനം....! ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധ സമരം; എം.എ. ബേബി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ"
english_title: "DYFI Protest in Delhi Demands CEC Gyanesh Kumar Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385139/dyfi-protest-delhi-demands-cec-gyanesh-kumar-resignation"
published_at: "2026-10-02T12:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf567532117_dyfi-protest-delhi-demands-cec-gyanesh-kumar-resignation.jpg"
keywords: ["DYFI Protest", "Gyanesh Kumar", "Delhi Protest", "MA Baby", "Jantar Mantar"]
---

# സമര കലുഷിതമായി തലസ്ഥാനം....! ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധ സമരം; എം.എ. ബേബി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

> **Lead Summary:** ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

## Article Content

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ജന്തര്‍ മന്തറില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ അശോക് റോഡില്‍ വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നത്. എം.എ ബേബി, എ.എ റഹീം, വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ജന്തര്‍ മന്തര്‍ ലക്ഷ്യംവെച്ചിറങ്ങിയത്.

അതേസമയം, ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവ് അതിഷി മർലീനയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘവും പ്രദേശത്തേക്ക് മുദ്രാവാക്യം വിളികളുമായി കടന്നുവരികയായിരുന്നു. മറുഭാഗത്ത് ആംആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനകളും പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ, പ്രതിഷേധസാധ്യത കണക്കിലെടുത്തുകൊണ്ട് ജന്തര്‍ മന്തറിന്റെ അഞ്ച് കിലോമീറ്റര്‍ റേഡിയേഷന്‍ പരിധിയില്‍ ഇന്റര്‍നെറ്റ് ബന്ധം പൊലീസ് വിച്ഛേദിച്ചിരുന്നു. പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നുകൊണ്ടാണ് സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയത്.

ജന്തര്‍ മന്തറിന് ഏതാനും വാരകള്‍ക്കപ്പുറത്ത് വെച്ച് അറസ്റ്റ് ചെയ്ത നേതാക്കളെ ഹരിയാന അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിന് മുംബൈയില്‍ അല്‍പ്പസമയത്തിനകം തുടക്കമാകും. മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച ശിവാജി പാര്‍ക്കില്‍ തന്നെ പ്രതിഷേധം നടക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ അറിയിച്ചു. സമരം മുംബൈയില്‍ മാത്രം ഒതുങ്ങില്ലെന്നും വരുംദിവസങ്ങളില്‍ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ദീപ്‌കെ വ്യക്തമാക്കുകയുണ്ടായി.

ഗ്യാനേഷ് കുമാര്‍ രാജിവെക്കുക, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെടുന്നുണ്ടണ്ട്.

മുംബൈക്ക് പിന്നാലെ മറ്റ് നഗരങ്ങളിലും പ്രതിഷേധപ്രകടനം നടത്തുമെന്നാണ് വിവരം. ഒക്ടോബര്‍ അവസാനത്തോടെ ജന്തര്‍ മന്തറില്‍ സമാപിക്കുന്ന രീതിയിലാണ് സിജെപി പ്രതിഷേധ പ്രകടനം.

**English Summary:**

DYFI held a protest in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. Police detained CPI(M) General Secretary M.A. Baby, A.A. Rahim, Brinda Karat and other protesters on Ashoka Road after preventing them from entering Jantar Mantar. Another group led by Delhi Opposition Leader Atishi Marlena also reached the area, while AAP’s student wing held a demonstration. Meanwhile, CJPI founder Abhijith Deepke said a similar protest would begin in Mumbai and later spread to other major cities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385139/dyfi-protest-delhi-demands-cec-gyanesh-kumar-resignation)