---
title: "യു.ഡി.എഫിൽ പൊട്ടിത്തെറി? കൂടിയാലോചന വേണം, സർക്കാരിൽ നിന്നും ഏകശിലപോലെ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ"
english_title: "Congress Kerala Rift: Thiruvanchoor Criticizes CM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385123/keral-congress-leadership-rift-thiruvanchoor"
published_at: "2026-10-02T11:17:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf459beaff5_WhatsApp_Image_2026-10-02_at_11.11.53_AM.jpeg"
keywords: ["Congress Kerala", "Thiruvanchoor Radhakrishnan", "VD Satheesan", "Adoor Prakash"]
---

# യു.ഡി.എഫിൽ പൊട്ടിത്തെറി? കൂടിയാലോചന വേണം, സർക്കാരിൽ നിന്നും ഏകശിലപോലെ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

> **Lead Summary:** **തിരുവനന്തപുരം: ജ**നങ്ങൾ വലിയ പ്രതീക്ഷയോടെ അധികാരത്തിലെത്തിച്ച സർക്കാരിൽ നിന്നും ഏകശിലപോലെ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. സമാധാനത്തോടെയും കൂടിയാലോചനയിലൂടെയും ഭംഗിയായി കാര്യങ്ങൾ കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: ജ**നങ്ങൾ വലിയ പ്രതീക്ഷയോടെ അധികാരത്തിലെത്തിച്ച സർക്കാരിൽ നിന്നും ഏകശിലപോലെ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. സമാധാനത്തോടെയും കൂടിയാലോചനയിലൂടെയും ഭംഗിയായി കാര്യങ്ങൾ കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാന്ധി ജയന്തി ദിനത്തിൽ മാധ്യമങ്ങളെ കാണവെയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സ്പീക്കറുടെ പരോക്ഷ വിമർശനം ഉണ്ടായത്. ഡീസന്റായ നിലപാടുകൾ സമൂഹത്തിനുണ്ടാകണമെന്നും, ഉത്സാഹത്തോടെ അധികാരത്തിലേറിയ സർക്കാരിൽ നിന്നും ആ തരത്തിൽ തിരിച്ചും ജനം പ്രതീക്ഷിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

കൂടിയാലോചനയിലൂടെ വേണം കാര്യങ്ങൾ പരിഹരിക്കാൻ എന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ പരസ്യവിമർശനത്തിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഈ ഉന്നംവെയ്ക്കൽ. അതിനിടെ, അടൂർ പ്രകാശിനെ തള്ളാതെ മന്ത്രി എ.പി. അനില്‍ കുമാറും രംഗത്തെത്തി.

ചർച്ചകളും കൂടിയാലോചനകളും നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ തീരുമാനം മുന്നണിക്കുള്ളിൽ പറയുമെന്നും അതാണ് ശീലമെന്നും വ്യക്തമാക്കിയ എ.പി. അനിൽകുമാർ, എല്ലാം കെ.സി. വേണുഗോപാലിൽ കേന്ദ്രീകരിക്കേണ്ടതില്ലെന്നും, മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെ.സിയെ മാധ്യമങ്ങൾ വേട്ടയാടിയതാണെന്നും പറഞ്ഞു.

വ്യാഴാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ച അസാധാരണ വാർത്താസമ്മേളനത്തിലായിരുന്നു അടൂർ പ്രകാശ് വി.ഡി. സതീശനെതിരെ തുറന്നടിച്ചത്. യു.ഡി.എഫിൽ യാതൊരു കൂടിയാലോചനയും ഉണ്ടായില്ലെന്നും യു.ഡി.എഫ് യോഗം ചേർടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. യോഗം വിളിക്കേണ്ടിയിരുന്നത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നുവെന്നും എന്നാൽ ഇതിന് മുഖ്യമന്ത്രി മുൻകൈ എടുത്തില്ലെന്നും പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി നൽകിയതിന് പിന്നാലെയാണ് പാർട്ടിയിലെ ഈ തുറന്ന പോർ പരസ്യമായത്. തുടർന്ന് ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോഴും അടൂർ പ്രകാശ് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി ആവർത്തിച്ചു.

English Summary:

Thiruvananthapuram: Speaker Thiruvanchoor Radhakrishnan has indirectly criticized Chief Minister V.D. Satheesan, stating that decisions from the government should be cohesive and made through proper consultation. This comes in the wake of UDF Convenor Adoor Prakash's public criticism against the Chief Minister regarding the lack of consultations in the front, particularly following the allocation of the Administrative Reforms Commission chairmanship to the Muslim League. Meanwhile, Minister A.P. Anil Kumar also supported the need for discussions within the front, adding fuel to the ongoing internal party friction.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385123/keral-congress-leadership-rift-thiruvanchoor)