---
title: "വിവാഹച്ചടങ്ങിന് ശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; തൃശൂരിൽ ബൈക്ക് യാത്രികനായ യുവാവ് റോഡരികിൽ മരിച്ച നിലയിൽ"
english_title: "Thrissur Youth Dies in Bike Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385116/thrissur-youth-dies-in-bike-accident"
published_at: "2026-10-02T10:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf3e752ac5f_thrissur-youth-dies-in-bike-accident.jpg"
keywords: ["wedding", "bike-accident", "thrissur", "local-news", "police-investigation"]
---

# വിവാഹച്ചടങ്ങിന് ശേഷം വീട്ടിലേക്ക് മടങ്ങവെ അപകടം; തൃശൂരിൽ ബൈക്ക് യാത്രികനായ യുവാവ് റോഡരികിൽ മരിച്ച നിലയിൽ

> **Lead Summary:** **തൃശൂർ: ** മാള കൈതച്ചിറയിൽ ബൈക്ക് അപകടത്തിൽ യുവാവ് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ ആണ് മരിച്ചത്. പ്രഭാത നടത്തത്തിനായി ആ വഴിയിലൂടെ പോയ നാട്ടുകാരാണ് രാവിലെ ഏഴുമണിയോടെ റോഡരികിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

## Article Content

**തൃശൂർ: ** മാള കൈതച്ചിറയിൽ ബൈക്ക് അപകടത്തിൽ യുവാവ് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ ആണ് മരിച്ചത്. പ്രഭാത നടത്തത്തിനായി ആ വഴിയിലൂടെ പോയ നാട്ടുകാരാണ് രാവിലെ ഏഴുമണിയോടെ റോഡരികിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

മാളയിലെ ഒരു ഇരുചക്ര വാഹന ഷോറൂമിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ. സ്ഥാപനത്തിലെ മാനേജരുടെ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രിയോടെ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. രാത്രി 12 മണിയോടെയാണ് ഈ ദാരുണ സംഭവം നടന്നിട്ടുണ്ടാവുകയെന്നാണ് പോലീസ് നിഗമനം.

രാത്രി വൈകി വാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞോ മറ്റ് വാഹനങ്ങളുമായി ഇടിച്ചോ ആകാം അപകടം സംഭവിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

**English Summary: **

A 27-year-old youth named Akhil, hailing from Vempalloor in Kodungallur, died in a bike accident near Kaithachira in Mala, Thrissur. His body was found by locals on the roadside around 7 AM during their morning walk. According to the police, the accident occurred around midnight while he was returning home after attending a wedding function related to his workplace manager's sister. Mala police have launched an investigation into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385116/thrissur-youth-dies-in-bike-accident)