---
title: "പിച്ചിച്ചീന്തിയത് സുഹൃത്തിന്റെ മുന്നിൽ വെച്ച്...! ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13 വയസ്സുകാരിക്ക് നേരെ കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ"
english_title: "13 Year Old Gang Rape Complaint in Faridabad 3 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385115/faridabad-13-year-old-gang-rape-complaint-three-arrested-NEW"
published_at: "2026-10-02T10:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf3b7480db3_faridabad-13-year-old-gang-rape-complaint-three-arrested.jpg"
keywords: ["faridabad gang rape", "haryana crime", "minor girl assault", "Rape Case"]
---

# പിച്ചിച്ചീന്തിയത് സുഹൃത്തിന്റെ മുന്നിൽ വെച്ച്...! ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13 വയസ്സുകാരിക്ക് നേരെ കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ

> **Lead Summary:** ** ഫരീദാബാദ്: ** കൊടുംക്രൂരത... 13 വയസ്സുകാരിയെ സുഹൃത്തിന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. ഓഗസ്റ്റ് 24നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രേറ്റർ ഫരീദാബാദ് പ്രദേശത്തുള്ള തകർന്ന കെട്ടിടത്തിനിള്ളിൽ വെച്ചാണ് ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

## Article Content

** ഫരീദാബാദ്: ** കൊടുംക്രൂരത... 13 വയസ്സുകാരിയെ സുഹൃത്തിന്റെ മുന്നിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. ഓഗസ്റ്റ് 24നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രേറ്റർ ഫരീദാബാദ് പ്രദേശത്തുള്ള തകർന്ന കെട്ടിടത്തിനിള്ളിൽ വെച്ചാണ് ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്.

ഒരു മാസത്തോളം പെൺകുട്ടി ഈ വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചു. പെൺകുട്ടി കടുത്ത മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ വീട്ടുകാര്‍ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. 

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പെൺകുട്ടി 16 വയസ്സുള്ള ആൺസുഹൃത്തിനൊപ്പം ഫരീദാബാദിലുള്ള കെട്ടിടത്തിനകത്തേക്ക് പോയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇത് കണ്ട യുവാക്കളുടെ സംഘം അവരെ പിന്തുടർന്നെന്നും അവിടെവെച്ച് ഇരുവരെയും ഭീഷണിപ്പെടുത്തിയ ശേഷം ആൺസുഹൃത്തിന്റെ മുന്നിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നുമാണ് ആരോപണം.

ആൺസുഹൃത്തിനെയും പ്രതികൾ പീഡിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.  എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary:

Police say three persons have been arrested on a complaint alleging gang rape of a 13-year-old girl in front of her friend in Greater Faridabad. The alleged incident occurred on August 24 inside a dilapidated building. The girl reportedly hid it for a month and revealed after showing mental distress. Her parents then filed complaint. The allegation also claimed her 16-year-old male friend was assaulted, which police have denied. Investigation is ongoing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385115/faridabad-13-year-old-gang-rape-complaint-three-arrested-NEW)