---
title: "ശമ്പളം മതിയാവുന്നില്ലേ....? ഹോട്ടൽ ലൈസൻസ് അനുവധിക്കാൻ 10,000 രൂപ കൈക്കൂലി; തിരൂരങ്ങാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ"
english_title: "Health Inspector Caught Taking Bribe Tirurangadi Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385114/health-inspector-bribe-arrest-tirurangadi-malappuram-vigilance"
published_at: "2026-10-02T10:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf35f8e4d54_health-inspector-bribe-arrest-tirurangadi-malappuram-vigilance.jpg"
keywords: ["Malappuram Vigilance", "Bribe Case", "Health Inspector", "Municipality License"]
---

# ശമ്പളം മതിയാവുന്നില്ലേ....? ഹോട്ടൽ ലൈസൻസ് അനുവധിക്കാൻ 10,000 രൂപ കൈക്കൂലി; തിരൂരങ്ങാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ

> **Lead Summary:** **മലപ്പുറം: **തിരൂരങ്ങാടിയിൽ പുതിയ ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് സംഘം പിടികൂടി. എസ്. ശ്രീജിയാണ് ട്രാപ്പ് ഓപ്പറേഷനിലൂടെ പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. തിരൂരങ്ങാടിയിൽ പുതുതായി ആരംഭിച്ച രണ്ട് ഹോട്ടലുകൾക്ക് മുൻസിപ്പാലിറ്റിയുടെ ലൈസൻസ് ലഭിക്കുന്നതിനായാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം.

## Article Content

**മലപ്പുറം: **തിരൂരങ്ങാടിയിൽ പുതിയ ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് സംഘം പിടികൂടി. എസ്. ശ്രീജിയാണ് ട്രാപ്പ് ഓപ്പറേഷനിലൂടെ പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. തിരൂരങ്ങാടിയിൽ പുതുതായി ആരംഭിച്ച രണ്ട് ഹോട്ടലുകൾക്ക് മുൻസിപ്പാലിറ്റിയുടെ ലൈസൻസ് ലഭിക്കുന്നതിനായാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം.

ലൈസൻസിനായി സമീപിച്ചപ്പോൾ ഹെൽത്ത് ഇൻസ്‌പെക്ടർ തുക ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹോട്ടൽ ഉടമ ഉടൻ തന്നെ ജില്ലാ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയുടെ താമസസ്ഥലത്തുവെച്ചാണ് വിജിലൻസ് സംഘം അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

**English Summary:**

A health inspector in Tirurangadi, Malappuram, was arrested by the Vigilance department for allegedly accepting a bribe of 10,000 rupees to issue licenses for two newly opened hotels. Following a complaint from the hotel owner, the vigilance team conducted a trap operation and apprehended the official at her residence. The accused will be produced before the Kozhikode Vigilance Court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385114/health-inspector-bribe-arrest-tirurangadi-malappuram-vigilance)