---
title: "‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ‌ ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ...'; പൊലീസുകാരനെതിരെ വധഭീഷണിയുമായി എംഎൽഎ വി ജോയ്"
english_title: "V Joy MLA Threatens Police Officer During Secretariat March"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385112/v-joy-mla-threatens-police-officer-secretariat-march-sfi-lathicharge"
published_at: "2026-10-02T09:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf33732a103_v-joy-mla-threatens-police-officer-secretariat-march-sfi-lathicharge.jpg"
keywords: ["V Joy MLA", "Kerala Police", "SFI Lathicharge", "Secretariat March", "CPM Protest"]
---

# ‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ‌ ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ...'; പൊലീസുകാരനെതിരെ വധഭീഷണിയുമായി എംഎൽഎ വി ജോയ്

> **Lead Summary:** **തിരുവനന്തപുരം: **എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസുകാരനെതിരെ വധഭീഷണി മുഴക്കി ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെതിരെയായിരുന്നു എംഎൽഎയുടെ ഭീഷണി.

## Article Content

**തിരുവനന്തപുരം: **എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസുകാരനെതിരെ വധഭീഷണി മുഴക്കി ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെതിരെയായിരുന്നു എംഎൽഎയുടെ ഭീഷണി.

അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ എന്ന് കന്റോൺമെന്റ് അസി കമ്മിഷണർ വി ജയചന്ദ്രന് നേരെ ജോയി ഭീഷണി മുഴക്കി എന്നാണ് ആരോപണം. സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ വധഭീഷണി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത് കന്റോൺമെന്റ് സ്റ്റേഷനിലെ സിഐ സതീഷ്കുമാറും എസ്ഐ ഗോകുലും ചേർന്നാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ സിപിഎം, എസ്എഫ്ഐ ജില്ലാ കമ്മിറ്റികൾ സെക്രട്ടേറിയറ്റിലേക്ക് ഉച്ചയ്ക്കും വൈകിട്ടുമായി മാർച്ച് സംഘടിപ്പിച്ചത്.

പ്രവർത്തകരെ ക്രൂരമായി മർദിച്ച കന്റോൺമെന്റ് സ്റ്റേഷനിലെ 2 പൊലീസുകാരെയും തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേ തുടർന്ന് കന്റോൺമെന്റ് ഇൻസ്പെക്ടർ സതീഷിന്റെ കാട്ടാക്കട മൈലാടിയിലെ വസതിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പൊലീസ് ലാത്തിച്ചാർജിനു ശേഷം 2 പൊലീസുകാർക്കുമെതിരെ വ്യാപക സൈബർ ആക്രമണവും ഉണ്ടായി .

**English Summary:**

CPM district secretary and MLA V Joy allegedly issued death threat against Cantonment Police Station SI Gokul during Secretariat march protesting lathicharge against SFI activists. He reportedly told Cantonment Assistant Commissioner V Jayachandran that a murder will happen if harassment continues. Threat was made in presence of leaders Anavoor Nagappan and Kadakampally Surendran and video went viral. CPM alleged CI Sathish Kumar and SI Gokul entered University Men's Hostel on Wednesday night and assaulted SFI workers. CPM and SFI district committees organized marches to Secretariat demanding action. SFI state leaders said they will confront two policemen on street, following which security was provided at Inspector Sathish's house at Myladi, Kattakada. Both policemen also faced widespread cyber attacks after lathicharge.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385112/v-joy-mla-threatens-police-officer-secretariat-march-sfi-lathicharge)