---
title: "യുപിഐ ഇടപാടുകാർക്ക് ആശ്വാസവാർത്ത; എംഡിആർ ചാർജിൽ നിർണായക നീക്കവുമായി ഇന്ത്യൻ ബാങ്ക്"
english_title: "Indian Bank Considers Waiving 0.28 Percent UPI MDR Charge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385106/indian-bank-considers-waiving-upi-mdr-charge-028-percent"
published_at: "2026-10-02T09:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf2d4f38833_indian-bank-considers-waiving-upi-mdr-charge-028-percent.jpg"
keywords: ["Indian Bank", "UPI MDR Charge", "UPI Transaction Fee", "Digital Payment"]
---

# യുപിഐ ഇടപാടുകാർക്ക് ആശ്വാസവാർത്ത; എംഡിആർ ചാർജിൽ നിർണായക നീക്കവുമായി ഇന്ത്യൻ ബാങ്ക്

> **Lead Summary:** **ന്യൂഡൽഹി: **യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ എംഡിആർ ചാർജിന്റെ 0.28 ശതമാനം ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് ഇന്ത്യൻ ബാങ്ക് അറിയിച്ചു. 0.4 ശതമാനം എംഡിആർ ചാർജിൽ 0.28 ശതമാനം ഒഴിവാക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത് എന്നാണ് ബാങ്ക് വ്യക്തമാക്കിയത്. ഒക്ടോബറിൽ യുപിഐയിൽ എംഡിആർ ചാർജ് നിലവിൽ വരാനിരിക്കെയാണ് ബാങ്കിന്റെ പ്രഖ്യാപനം.

## Article Content

**ന്യൂഡൽഹി: **യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ എംഡിആർ ചാർജിന്റെ 0.28 ശതമാനം ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് ഇന്ത്യൻ ബാങ്ക് അറിയിച്ചു. 0.4 ശതമാനം എംഡിആർ ചാർജിൽ 0.28 ശതമാനം ഒഴിവാക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത് എന്നാണ് ബാങ്ക് വ്യക്തമാക്കിയത്. ഒക്ടോബറിൽ യുപിഐയിൽ എംഡിആർ ചാർജ് നിലവിൽ വരാനിരിക്കെയാണ് ബാങ്കിന്റെ പ്രഖ്യാപനം.

ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബിനോദ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് വിവരം. യുപിഐ ഇടപാടുകളിൽ നിലവിൽ ബാങ്കിന് നേരിട്ട് വരുമാനം ലഭിക്കുന്നില്ലെങ്കിലും, ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതോടെ ജീവനക്കാരുടെ ആവശ്യകത കുറയ്ക്കാനും പണം കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ചാർജ് നിലവിൽ വരാനിരിക്കുകയാണ് എന്നാണ് അറിയിപ്പ്. ഇതിൽ 0.28 ശതമാനം ഉപഭോക്താവിന്റെ ബാങ്കിന് ലഭിക്കുന്ന വിഹിതമാണ്. ഈ 0.28 ശതമാനം ചാർജ് വ്യാപാരികളിൽ നിന്ന് ഈടാക്കാതെ ബാങ്ക് തന്നെ വഹിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നാണ് ഇന്ത്യൻ ബാങ്ക് വ്യക്തമാക്കുന്നത്.

അന്തിമ തീരുമാനം ബാങ്കിന്റെ ഡയറക്ടർ ബോർഡായിരിക്കും എടുക്കുക എന്നും ബാങ്ക് അറിയിച്ചു.ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകളിൽ ഉയർന്ന ഇടപാട് മൂല്യമുള്ള വ്യാപാരികൾക്ക് എംഡിആർ ചാർജ് പൂർണമായോ ഭാഗികമായോ ഒഴിവാക്കുന്ന രീതി നിലവിലുണ്ടെന്നാണ് ബാങ്ക് പറയുന്നത്. സമാനമായ രീതിയിൽ യുപിഐ ഇടപാടുകളിലും ചാർജ് ഒഴിവാക്കുന്നതാണ് പരിഗണിക്കുന്നതെന്നും ബാങ്ക് വ്യക്തമാക്കി.

English Summary:

Indian Bank said it is considering waiving 0.28 percent of the 0.4 percent MDR charge proposed for UPI transactions. The announcement comes as MDR charge is set to be implemented in October. MD and CEO Binod Kumar said though bank gets no direct revenue from UPI, rise in digital payments helped reduce staff requirement and cash handling costs. From October 15, 0.4 percent MDR will apply on merchant UPI transactions above Rs 2,000, of which 0.28 percent is share for customer's bank. Bank is considering bearing this charge instead of collecting from merchants. Final decision will be taken by board. Similar waiver exists for high-value credit and debit card merchants.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385106/indian-bank-considers-waiving-upi-mdr-charge-028-percent)