---
title: "ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി"
english_title: "Nationwide Protests Against CEC Gyanesh Kumar Begin Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385089/nationwide-protests-against-gyanesh-kumar-begin-today"
published_at: "2026-10-02T06:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf05e6e1c66_nationwide-protests-against-gyanesh-kumar-begin-today.jpg"
keywords: ["Gyanesh Kumar", "Election Commission", "INDIA Alliance", "Jantar Mantar", "SFI", "DYFI", "CJP"]
---

# ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി

> **Lead Summary:** ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാർട്ടിയുടെ സമരവും ഇന്ന് തുടങ്ങും.

## Article Content

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാർട്ടിയുടെ സമരവും ഇന്ന് തുടങ്ങും.

വിവിധ സംഘടനകളും ദില്ലയിൽ ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സിജെപിയുടെ സമരം മുംബൈയിൽ നടക്കും. ജന്തർമന്തറിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് നടത്തും.

മാർച്ചിന് ദില്ലി പൊലീസ് അനുമതി നൽകിയിട്ടില്ല. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്ചത്തെ ജില്ലാതല പ്രതിഷേധ പരിപാടികളും ഇന്ന് മുതൽ ആരംഭിക്കും. ജില്ലാ മജിസ്‌ട്രേറ്റ് ആസ്ഥാനങ്ങളിലേക്ക് ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ നടത്തും.

 കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന് നടക്കും. മുംബൈ ദാദറിലെ ശിവാജി പാർക്കിൽ വൈകിട്ട് നാല് മണിക്കാണ് പ്രതിഷേധം. മുംബൈ പോലീസ് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അഭിജിത് ദീപ്കെ പ്രഖ്യാപിച്ചു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ സുരക്ഷയും പൊലീസ് കാവലും ശക്തമാക്കി.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ഉടൻ വേണ്ടെന്നാണ് ഇന്ത്യ സഖ്യ യോഗത്തിലെ നിലപാട്.പാർലമെന്റിലെ പ്രമേയങ്ങളേക്കാൾ തെരുവിലെ പോരാട്ടമാണ് ആവശ്യമെന്ന് ഇന്ത്യ സഖ്യ യോഗത്തിൽ ഇടതു പാർട്ടികളും, തൃണമൂൾ കോൺഗ്രസും ചൂണ്ടികാട്ടി.

പുതിയ വോട്ടർമാർക്കുള്ള ഓൺലൈൻ ‘ഫോം 6’ ചട്ടവിരുദ്ധമായി മാറ്റിയതിൽ കമ്മീഷനെയും ഐടി പങ്കാളിയായ ടാറ്റാ കൺസൾട്ടൻസി സർവീസിനെയും ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി രംഗത്തെത്തി.കമ്പനിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നോ എന്നാണ് കോൺഗ്രസ്‌ ചോദ്യം.

**English Summary:**

> Nationwide protests against Chief Election Commissioner Gyanesh Kumar begin today. The INDIA bloc will start a week-long series of district-level protests, including “Save Democracy Marches” to district magistrate offices. SFI and DYFI are also scheduled to march towards Jantar Mantar in Delhi, though Delhi Police has not granted permission. The Cockroach Janta Party will hold a protest at Shivaji Park in Mumbai at 4 pm. Meanwhile, the INDIA bloc has reportedly decided against immediately pursuing an impeachment motion against Gyanesh Kumar. Congress leader Rahul Gandhi has also questioned alleged changes to online Form 6 and raised questions involving the Election Commission and Tata Consultancy Services.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385089/nationwide-protests-against-gyanesh-kumar-begin-today)