---
title: "ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടി അമ്പലങ്ങളിൽ മോഷണം; കോഴിക്കോട് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ  രണ്ട് പേർ പിടിയിൽ"
english_title: "Two Held for Temple Theft in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385082/kozhikode-temple-theft-two-held"
published_at: "2026-10-02T06:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abefbda389a8_kozhikode-temple-theft-two-held.jpg"
keywords: ["Kozhikode Theft", "Temple Theft", "Medical College Police", "Theft Case"]
---

# ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടി അമ്പലങ്ങളിൽ മോഷണം; കോഴിക്കോട് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ  രണ്ട് പേർ പിടിയിൽ

> **Lead Summary:** കോഴിക്കോട്: തൃക്കൈപ്പറ്റ ക്ഷേത്രത്തിലും തൊണ്ടയാട് അഴകാ തൃക്കോവിൽ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ചോലക്കൽ മീത്തൽ പ്രണവ് എന്നയാളും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രങ്ങളിലെ പൂട്ടു പൊളിച്ച് ഭണ്ഡാരത്തിൽ നിന്നും ക്ഷേത്രം ഓഫിസുകളിൽ നിന്നുമാണ് പണം അപഹരിച്ചത്.

## Article Content

കോഴിക്കോട്: തൃക്കൈപ്പറ്റ ക്ഷേത്രത്തിലും തൊണ്ടയാട് അഴകാ തൃക്കോവിൽ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ചോലക്കൽ മീത്തൽ പ്രണവ് എന്നയാളും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രങ്ങളിലെ പൂട്ടു പൊളിച്ച് ഭണ്ഡാരത്തിൽ നിന്നും ക്ഷേത്രം ഓഫിസുകളിൽ നിന്നുമാണ് പണം അപഹരിച്ചത്.

രാത്രികാലങ്ങളിൽ നമ്പർ പ്ലേറ്റ് മറച്ച ഇരുചക്രവാഹനങ്ങളിൽ വന്ന് മോഷണം നടത്തി മറ്റേതെങ്കിലും സ്ഥലങ്ങളിൽ തങ്ങി നേരം പുലരുന്നതോടെ തിരിച്ചു പോകുന്നതാണ് ഇവരുടെ രീതി. ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടിയാണ് ഇവർ മോഷണം നടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ്.പി, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റഷീദ്.കെ.വി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗോകുൽ പ്രകാശ്, രാഗേഷ്.ടി. പ്രേമൻ, മെഡിക്കൽ കോളജ് എസ്എച്ച്ഒ ബൈജു.കെ ജോസ്, സബ് ഇൻസ്‌പെക്ടർ രമേശൻ തെക്കേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർ അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടുന്നത്.

**English Summary:**

Two people, including 18-year-old Pranav of Cholakkal Meethal and a minor, have been held by Medical College Police in connection with thefts at Thrikkaypetta Temple and Thondayad Azhaka Thrikkovil Temple in Kozhikode. Police said the accused allegedly broke temple locks and stole money from donation boxes and temple offices. According to police, they arrived at night on two-wheelers with concealed number plates, stayed elsewhere after the theft and returned at dawn. Police said the thefts were allegedly committed to fund drug use and an extravagant lifestyle. The investigation is continuing to determine whether more people were involved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385082/kozhikode-temple-theft-two-held)