---
title: "എന്തിനീ കടുംകൈ ...? മകന്റെ മരണത്തോടെ തനിച്ചായ ജീവിതത്തോട് മടുപ്പ്, കോന്നിയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ"
english_title: "Pathanamthitta Konni Couple Suicide Poisoning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385046/pathanamthitta-konni-couple-suicide"
published_at: "2026-10-01T17:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa90b78c870c_kazhakoottam-student-found-dead-hostel-room-suicide.jpg"
keywords: ["Suicide Case", "Konni Couple Suicide", "Kerala police"]
---

# എന്തിനീ കടുംകൈ ...? മകന്റെ മരണത്തോടെ തനിച്ചായ ജീവിതത്തോട് മടുപ്പ്, കോന്നിയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ട കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ച് മരിച്ചു. തങ്കപ്പൻ , ഭാര്യ ഓമന എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും മാത്രമാണ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ദാരുണമായ സംഭവം നാടറിയുന്നത്. ഇരുവരും വിഷം കഴിച്ച നിലയിൽ അവശനിലയിൽ കിടക്കുന്നത് സമീപവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ട കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ച് മരിച്ചു. തങ്കപ്പൻ , ഭാര്യ ഓമന എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും മാത്രമാണ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ദാരുണമായ സംഭവം നാടറിയുന്നത്. ഇരുവരും വിഷം കഴിച്ച നിലയിൽ അവശനിലയിൽ കിടക്കുന്നത് സമീപവാസികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി.

മരിച്ച ദമ്പതികൾക്ക് ഒരു മകൻ ഉണ്ടായിരുന്നുവെങ്കിലും, വർഷങ്ങൾക്ക് മുൻപ് മകൻ മരണപ്പെട്ടിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു ഇരുവരും എന്ന് സൂചനയുണ്ട്. സംഭവത്തെ തുടർന്ന് ദമ്പതികളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കും കുടുംബത്തിനും വിട്ടുനൽകും. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

**English Summary:**

An elderly couple, Thankappan (65) and his wife Omana (60), committed suicide by consuming poison at Pothuppara in Konni, Pathanamthitta. The couple, who lived alone, were found by neighbors around 2 PM and rushed to Konni Taluk Hospital, where they were declared dead. Their only son had passed away years ago. Police have initiated proceedings, and the bodies will be handed over to the family following a post-mortem examination.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385046/pathanamthitta-konni-couple-suicide)