---
title: "വീടുപണിക്കിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്, പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനും മിന്നലേറ്റു"
english_title: "Thiruvananthapuram Lightning Death and Injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385044/thiruvananthapuram-lightning-strike-death-injuries"
published_at: "2026-10-01T16:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe42d324a13_thiruvananthapuram-lightning-strike-death-injuries.jpg"
keywords: ["lightning", "thiruvananthapuram", "accident", "weather", "safety"]
---

# വീടുപണിക്കിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്, പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനും മിന്നലേറ്റു

> **Lead Summary:** **തിരുവനന്തപുരം: **നെയ്യാറ്റിൻകര കുന്നത്തുകാലിൽ വീടുപണി നടക്കുന്നതിനിടയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി വിൻസെന്റ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മിന്നലേറ്റ മറ്റ് രണ്ട് പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. വീടിന്റെ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നതിനിടയിലാണ് ഇവർക്ക് ഇടിമിന്നലേറ്റത് എന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയും ഇടിമിന്നലും ശക്തമായി തുടരുന്നതിനിടയിലാണ് ഈ അപകതം ഉണ്ടായിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **നെയ്യാറ്റിൻകര കുന്നത്തുകാലിൽ വീടുപണി നടക്കുന്നതിനിടയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി വിൻസെന്റ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മിന്നലേറ്റ മറ്റ് രണ്ട് പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. വീടിന്റെ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നതിനിടയിലാണ് ഇവർക്ക് ഇടിമിന്നലേറ്റത് എന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയും ഇടിമിന്നലും ശക്തമായി തുടരുന്നതിനിടയിലാണ് ഈ അപകതം ഉണ്ടായിരിക്കുന്നത്.

ഇതിന് പുറമെ തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പ്രദേശമായ പൊന്മുടിയിലും ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനാണ് ഇടിമിന്നലേറ്റത്. പൊന്മുടി കുളച്ചിക്കര സ്വദേശിയായ ശ്രീകുമാരൻ നായർ (മണിയൻ - 67) എന്നയാൾക്കാണ് മിന്നലേറ്റത്. പൊന്മുടിയിലെ പാർക്കിംഗ് സ്ഥലത്ത് ജോലി ചെയ്യുന്നതിനിടയിലാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്.

അപകടത്തിന് പിന്നാലെ ഇടിമിന്നലേറ്റ ശ്രീകുമാരൻ നായരെ ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലാണ്. കനത്ത മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

**English Summary:**

One person died and two others were injured after being struck by lightning while working on house construction at Kunnathukal in Neyyattinkara, Thiruvananthapuram. In a separate incident in Ponmudi, a temporary Forest Department employee, Sreekumaran Nair (Maniyan, 67), was also struck by lightning at a parking area and admitted to Vithura Taluk Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385044/thiruvananthapuram-lightning-strike-death-injuries)