---
title: "'ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ, മന്ത്രിയുടെ വാഹനത്തിന് കേടുപാട് വരുത്തി'; കണ്ണൂരിലെ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ"
english_title: "Attack Attempt On Minister OJ Janeesh In Kannur Minister Bindu Krishna Condemns DYFI Action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385043/attack-on-minister-oj-janeesh-kannur-bindu-krishna-reaction-dyfi"
published_at: "2026-10-01T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe43cfdf032_attack-on-minister-oj-janeesh-kannur-bindu-krishna-reaction-dyfi.jpg"
keywords: ["OJ Janeesh", "Bindu Krishna", "DYFI Attack", "Kerala Political News"]
---

# 'ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ, മന്ത്രിയുടെ വാഹനത്തിന് കേടുപാട് വരുത്തി'; കണ്ണൂരിലെ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ

> **Lead Summary:** ** **കണ്ണൂരിൽ കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഉണ്ടായ ആക്രമണശ്രമത്തിൽ ശക്തമായ പ്രതിഷേധവുമായി മന്ത്രി ബിന്ദു കൃഷ്ണ. ഡിവൈഎഫ്ഐ പ്രവർത്തകരാണ് മന്ത്രിക്ക് നേരെ ആക്രമണശ്രമം നടത്തിയത്. മന്ത്രിയുടെ വാഹനത്തിന് കേടുപാട് വരുത്തുകയും വാഹനത്തിൽ സ്ഥാപിച്ചിരുന്ന ദേശീയപതാക നശിപ്പിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള സംഭവമാണെന്ന് മന്ത്രി പറഞ്ഞു.

## Article Content

** **കണ്ണൂരിൽ കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഉണ്ടായ ആക്രമണശ്രമത്തിൽ ശക്തമായ പ്രതിഷേധവുമായി മന്ത്രി ബിന്ദു കൃഷ്ണ. ഡിവൈഎഫ്ഐ പ്രവർത്തകരാണ് മന്ത്രിക്ക് നേരെ ആക്രമണശ്രമം നടത്തിയത്. മന്ത്രിയുടെ വാഹനത്തിന് കേടുപാട് വരുത്തുകയും വാഹനത്തിൽ സ്ഥാപിച്ചിരുന്ന ദേശീയപതാക നശിപ്പിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള സംഭവമാണെന്ന് മന്ത്രി പറഞ്ഞു.

അഞ്ചിടങ്ങളിൽ വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചുവെന്ന വിവരം കൂടുതൽ ഗൗരവത്തോടെ കാണണമെന്നും അവർ കൂട്ടിച്ചേർത്തു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ മന്ത്രിക്കെതിരെ സംഘടിതമായി ആക്രമണം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണം. ദേശീയപതാകയെ അവഹേളിക്കുന്ന നടപടി ജനാധിപത്യ കേരളത്തിന് യോജിച്ചതല്ലെന്നും മന്ത്രി വിമർശിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു. മ

ന്ത്രിമാർക്ക് നേരെയുള്ള തുടർച്ചയായ ആക്രമണശ്രമങ്ങളിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൽ നിന്ന് അണികളെ പിന്തിരിപ്പിക്കാൻ നേതാക്കൾ ഇടപെടണമെന്നും മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

English Summary:

Minister Bindu Krishna strongly condemned the DYFI workers' alleged attack attempt on State Sports and Youth Affairs Minister O.J. Janeesh in Kannur. She said damaging the minister's vehicle and destroying the national flag installed on it is very serious. Attempt to block vehicle at five places should be seen with more seriousness. Such organized attacks against a democratically elected government's minister cannot be accepted. Government will conduct comprehensive inquiry and take strict action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385043/attack-on-minister-oj-janeesh-kannur-bindu-krishna-reaction-dyfi)