---
title: "മന്ത്രി കെ.എം ഷാജിയെ തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ"
english_title: "Yuva Morcha Worker Arrested For Blocking Minister KM Shaji Vehicle Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385037/yuva-morcha-worker-arrested-blocking-minister-km-shaji-thiruvananthapuram"
published_at: "2026-10-01T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe40077092b_yuva-morcha-worker-arrested-blocking-minister-km-shaji-thiruvananthapuram.jpg"
keywords: ["KM Shaji", "Yuva Morcha", "Thiruvananthapuram News", "Cantonment Police"]
---

# മന്ത്രി കെ.എം ഷാജിയെ തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: മ**ന്ത്രി കെ.എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. രഞ്ജിത്ത് എന്ന പ്രവർത്തകനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്.കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പകരമായാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിയെ തടഞ്ഞതെന്നാണ് വിവരം.

## Article Content

**തിരുവനന്തപുരം: മ**ന്ത്രി കെ.എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. രഞ്ജിത്ത് എന്ന പ്രവർത്തകനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്.കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പകരമായാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിയെ തടഞ്ഞതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. ബേക്കറി ജംഗ്ഷനിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. തുടർന്ന് മന്ത്രി കാറിൽ നിന്നിറങ്ങി ഓട്ടോറിക്ഷയിൽ യാത്ര തുടരാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഓട്ടോയും തടഞ്ഞു. ഇതോടെ ഓട്ടോയിൽ നിന്നിറങ്ങി നടന്നാണ് മന്ത്രി സ്ഥലം വിട്ടത്.സംഭവത്തിൽ മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary:

One person arrested in connection with blocking Minister K.M. Shaji in Thiruvananthapuram. Yuva Morcha worker Ranjith was arrested by Cantonment Police. The act was in retaliation for Youth Congress protest against Union Minister Amit Shah. The minister was blocked at Bakery Junction while returning after cabinet meeting, he tried to continue in an auto but that was also blocked and he had to walk away.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385037/yuva-morcha-worker-arrested-blocking-minister-km-shaji-thiruvananthapuram)