---
title: "'നാട് മുഴുവൻ നടന്ന് പണം പിരിക്കുക, അതുകൊണ്ടാണ് ഇത് ഗതിപിടിക്കാതെ കിടക്കുന്നത്'; പൊതിച്ചോർ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ"
english_title: "G Sudhakaran Criticizes Pothichoru Distribution at Alappuzha Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385035/g-sudhakaran-criticizes-pothichoru-distribution-alappuzha"
published_at: "2026-10-01T16:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe3c0f6397f_g-sudhakaran-criticizes-pothichoru-distribution-alappuzha.jpg"
keywords: ["G Sudhakaran", "Alappuzha Medical College", "DYFI Pothichoru", "Vandanam Medical College"]
---

# 'നാട് മുഴുവൻ നടന്ന് പണം പിരിക്കുക, അതുകൊണ്ടാണ് ഇത് ഗതിപിടിക്കാതെ കിടക്കുന്നത്'; പൊതിച്ചോർ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

> **Lead Summary:** **ആലപ്പുഴ: **വണ്ടാനം മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. പൊതിച്ചോറിന്റെ പേരിൽ നാട് മുഴുവൻ പണപ്പിരിവ് ആണെന്നും നാട്ടുകാർ കൊടുക്കുന്ന പൊതിച്ചോർ കൊണ്ടുകൊടുക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് മാത്രമേ അധികാരം ഉള്ളൂവെന്നും ജി സുധാകരൻ പറഞ്ഞു.

## Article Content

**ആലപ്പുഴ: **വണ്ടാനം മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. പൊതിച്ചോറിന്റെ പേരിൽ നാട് മുഴുവൻ പണപ്പിരിവ് ആണെന്നും നാട്ടുകാർ കൊടുക്കുന്ന പൊതിച്ചോർ കൊണ്ടുകൊടുക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് മാത്രമേ അധികാരം ഉള്ളൂവെന്നും ജി സുധാകരൻ പറഞ്ഞു.

ആശുപത്രി കോമ്പൗണ്ടിൽ ഭക്ഷണം ഉണ്ടാക്കി അകത്ത് കൊണ്ടുപോയി വിളമ്പുക. അതിനായി നാട് മുഴുവൻ നടന്ന് പണം പിരിക്കുക. ഒരു പഞ്ചായത്തിലെ മുഴുവൻ വീട്ടിലും പോയി പൊതിച്ചോർ വാങ്ങി ഞാൻ തരുന്നതാണെന്നും പറഞ്ഞ് കൊടുക്കുക. ഇതൊക്കെ പറയുമ്പോൾ പൊതിച്ചോർ വിലക്കി എന്നാവും. പൊതിച്ചോർ ആരും വിലക്കിയിട്ടില്ല. ഈ പൊതിച്ചോറിന് വേണ്ടി പത്ത് പൈസ ഇയാൾ മുടക്കിയിട്ടുണ്ടോ? നാട്ടുകാർ കൊടുക്കുന്ന പൊതിച്ചോർ കൊണ്ടുകൊടുക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് മാത്രമേ അധികാരം ഉള്ളൂ. വ്യക്തിക്ക് അധികാരം ഇല്ല. അതെങ്കിലും മിനിമം പാലിക്കാമോ? എന്നും ജി സുധാകരൻ ചോദിച്ചു.

കേരളത്തിൽ പബ്ലിക് സെൻസ് ഇല്ല. അതുകൊണ്ടാണ് എത്രകാലം കഴിഞ്ഞാലും ഇത് ഗതിപിടിക്കാതെ കിടക്കുന്നത്. അമേരിക്കയേക്കാൾ നമ്പർ വൺ എന്നാണ് പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കത്രിക ഉള്ളിൽവെച്ച് തുന്നിയതിലും നമ്മൾ നമ്പർ വൺ ആണ്. തെറ്റാണ് ശരി, ശരിയാണ് തെറ്റ് എന്ന് പറയുന്ന രാഷ്ട്രീയമാണ് ഇവിടെ. ഇതിൽ കക്ഷി വ്യത്യാസം ഇല്ലെന്നും ജി സുധാകരൻ പറഞ്ഞു.

നേരത്തെയും പലതവണ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തെ ജി സുധാകരൻ വിമർശിച്ചിരുന്നു. മറ്റ് മെഡിക്കൽ കോളേജുകളിൽ ഇല്ലാത്ത വിധം ആലപ്പുഴയിൽ മാത്രം ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്നും, ആശുപത്രി പരിസരങ്ങളെ സംഘടനയുടെ ബാനറുകൾ സ്ഥാപിച്ച് മത്സരവേദിയാക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും സുധാകരൻ നേരത്തെ പറഞ്ഞിരുന്നു.

**English Summary:**

G Sudhakaran sharply criticized pothichoru distribution at Vandanam Medical College, Alappuzha. He said money is collected from entire area in name of pothichoru and only panchayat president has authority to distribute food given by locals, not individuals. He questioned whether those distributing spent even ten paise, and alleged cooking inside hospital compound and distributing after collecting from all houses. He said Kerala lacks public sense, claiming No.1 status while surgical scissors left inside patients, and politics of calling wrong right has no party difference. Earlier also he criticized DYFI's distribution, saying Alappuzha alone builds shed to cook and makes hospital premises a competition venue with banners, and political parties should not distribute food in medical college compounds.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385035/g-sudhakaran-criticizes-pothichoru-distribution-alappuzha)