---
title: "'പോർച്ചുഗീസ് ടീം മികച്ചതൊന്നും അർഹിക്കുന്നില്ല, എല്ലാം പറഞ്ഞുകഴിഞ്ഞു'; റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടതിന് പിന്നാലെ സഹോദരിയുടെ പോസ്റ്റ്"
english_title: "Ronaldo's Departure from Portugal Camp: Sister's Post Mocking Team and Media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385027/ronaldo-portugal-camp-departure-sister-post-"
published_at: "2026-10-01T15:34:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe3131c395c_ronaldo-portugal-camp-departure-sister-post-.jpg"
keywords: ["Ronaldo", "Portugal", "Football", "Sister", "Media"]
---

# 'പോർച്ചുഗീസ് ടീം മികച്ചതൊന്നും അർഹിക്കുന്നില്ല, എല്ലാം പറഞ്ഞുകഴിഞ്ഞു'; റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടതിന് പിന്നാലെ സഹോദരിയുടെ പോസ്റ്റ്

> **Lead Summary:** **** ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടതിനു പിന്നാലെ വിവാദ പോസ്റ്റുമായി സഹോദരി എൽമ അവെയ്റോ.പോർച്ചുഗൽ ടീമിനെയും മാധ്യമങ്ങളെയും രൂക്ഷമായി പരിഹസിക്കുന്ന ഒരു ആരാധകന്റെ കുറിപ്പ് എൽമ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചതാണ് ചർച്ചയാകുന്നത്.

## Article Content

**** ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടതിനു പിന്നാലെ വിവാദ പോസ്റ്റുമായി സഹോദരി എൽമ അവെയ്റോ.പോർച്ചുഗൽ ടീമിനെയും മാധ്യമങ്ങളെയും രൂക്ഷമായി പരിഹസിക്കുന്ന ഒരു ആരാധകന്റെ കുറിപ്പ് എൽമ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചതാണ് ചർച്ചയാകുന്നത്.

> "പോർച്ചുഗീസ് ടീം മികച്ചതൊന്നും അർഹിക്കുന്നില്ല. അവർ അസൂയാലുക്കളും അറിവില്ലാത്തവരും പുച്ഛത്തോടെ കാര്യങ്ങൾ നോക്കിക്കാണുന്നവരുമാണ്. ടീമിന് ഇപ്പോൾ ഘടന ആവശ്യമാണ്. പോർച്ചുഗീസ് മാധ്യമങ്ങൾക്ക് ഊഹാപോഹങ്ങൾ വേണമായിരുന്നു. ക്രിസ്റ്റ്യാനോയ്ക്ക് മുമ്പ് ഫുട്ബോളിൽ നമ്മൾ ശരാശരി ടീമായിരുന്നു.

> അതിലേക്ക് തന്നെ മടങ്ങാൻ ഇപ്പോൾ നമ്മൾ അർഹരാണ്. എല്ലാത്തിനും നന്ദി ക്രിസ്റ്റ്യാനോ" - ഇതായിരുന്നു ആരാധകന്റെ പോസ്റ്റ്. ഇതിനൊപ്പം "എല്ലാം പറഞ്ഞുകഴിഞ്ഞു" എന്ന അടിക്കുറിപ്പും എൽമ നൽകി.യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലകൻ ജോർജ് ജീസസ് നടത്തിയ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് റൊണാൾഡോയുടെ പെട്ടെന്നുള്ള പടിയിറക്കം.

മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്നും മുന്നേറ്റത്തിൽ ഗോൺസാലോ റാമോസിനാണ് മുൻഗണനയെന്നും ആവശ്യമെങ്കിൽ മാത്രമേ റൊണാൾഡോയെ പരിഗണിക്കൂ എന്നും ജീസസ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ വാഹനത്തിൽ കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നിന്ന് റൊണാൾഡോ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

പുലർച്ചെ താരം മാഡ്രിഡിലെത്തി.പിന്നീട് സോഷ്യൽ മീഡിയയിലൂടെ ടീം ക്യാമ്പ് വിട്ട വിവരം റൊണാൾഡോ തന്നെ സ്ഥിരീകരിച്ചു. ഈ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങൾ ഉചിതമായ സമയത്ത് പോർച്ചുഗീസ് ജനതയോട് വെളിപ്പെടുത്തുമെന്നും താരം കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385027/ronaldo-portugal-camp-departure-sister-post-)