---
title: "സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പ്; 1 മുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ‘മാർഗദീപം’, അപേക്ഷിക്കേണ്ടത് ഇങ്ങനെ"
english_title: "Margadeepam Scholarship 2026-27 Applications Open for Minority Students in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385026/margadeepam-scholarship-2026-27-applications-minority-students-kerala"
published_at: "2026-10-01T15:31:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe2fd1802c0_margadeepam-scholarship-2026-27-applications-minority-students-kerala.jpg"
keywords: ["Margadeepam Scholarship", "Minority Scholarship", "Kerala Scholarship", "School Students", "Kerala Education"]
---

# സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ സ്കോളർഷിപ്പ്; 1 മുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് ‘മാർഗദീപം’, അപേക്ഷിക്കേണ്ടത് ഇങ്ങനെ

> **Lead Summary:** തിരുവനന്തപുരം : സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാ​ഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) മാർ​​​​ഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷ ആരംഭിച്ചു.

## Article Content

തിരുവനന്തപുരം : സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാ​ഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) മാർ​​​​ഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷ ആരംഭിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ട, കുടുംബ വാർഷിക വരുമാനം 2,50,000 രൂപ കവിയാത്ത വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർ​ഹത. 1,500 രൂപയാണ് സ്കോളർഷിപ്പ് തുകയായി ഒരു വർഷം അനുവദിക്കുന്നത്.

സ്കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരി​ഗണിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് അവരുടെ പേരിൽ ആധാറുമായി ബന്ധിപ്പിച്ച ദേശാസാൽകൃത/ഷെഡ്യൂൾഡ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു തവണ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിക്ക് അടുത്ത അക്കാദമിക വർഷം ആനുകൂല്യം ലഭിക്കണമെങ്കിൽ പുതിയതായി അപേക്ഷ സമർപ്പിക്കണം.

വ്യാജ വിവരങ്ങൾ നൽകി സ്കോളർഷിപ്പ് നേടിയതായി കണ്ടെത്തിയാൽ ആ വിദ്യാർഥിയുടെ സ്കോളർഷിപ്പ് ഉടനടി റദ്ദാക്കുകയും നൽകിയ സ്കോളർഷിപ്പ് തുക 18 ശതമാനം പലിശ ഉൾപ്പടെ വീണ്ടെടുക്കുകയും ചെയ്യും.

**അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ**

1. വരുമാന സർട്ടിഫിക്കറ്റ്

2. മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

3. ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്

4. ഭിന്നശേഷി സർട്ടിഫിക്കറ്റ്

5. അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്

6. 2025-26 വർഷത്തെ പ്രോ​ഗ്രസ് കാർഡിന്റെ പകർപ്പ്

**English Summary:**

Applications have opened for the Margadeepam Scholarship 2026-27 for minority students studying from Class 1 to Class 8 in government and government-aided schools in Kerala. Eligible students must be permanent residents studying in Kerala and belong to Muslim, Christian, Sikh, Buddhist, Jain or Parsi communities. Family annual income must not exceed ₹2.5 lakh. The scholarship provides ₹1,500 per year, with 30% reserved for girls. Selected students must have an Aadhaar-linked account in their name with a nationalised or scheduled bank. Fresh applications are required for subsequent academic years.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385026/margadeepam-scholarship-2026-27-applications-minority-students-kerala)