---
title: "ചൂടിന് കുളിരേകുമോ ...? കേരളത്തിൽ ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Kerala Weather Rain Warning Orange and Yellow Alert October 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385022/kerala-rain-warning-orange-yellow-alert-october-2026"
published_at: "2026-10-01T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe2cf7ddf5a_kerala-rain-warning-orange-yellow-alert-october-2026.jpg"
keywords: ["Kerala rain", "Kerala rain warning", "Orange alert Kerala", "Yellow alert Kerala", "IMD weather update"]
---

# ചൂടിന് കുളിരേകുമോ ...? കേരളത്തിൽ ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില ജില്ലകളിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില ജില്ലകളിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലഭിച്ച വിവരങ്ങൾ അനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലാണ് ഇന്ന് (01/10/2026) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

തുടർന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. ഒക്ടോബർ 4-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, ഒക്ടോബർ 5-ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

**English Summary:**

Kerala has been put on high alert with heavy rainfall expected across nine districts. The Meteorological Department has issued an orange alert for Pathanamthitta, Kottayam, and Idukki, and a yellow alert for six other districts, warning residents of potential thunderstorms and heavy downpours.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385022/kerala-rain-warning-orange-yellow-alert-october-2026)