---
title: "'മന്ത്രിക്ക് അത് നാണക്കേടാണ്, മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ തലയ്ക്ക് ഓളം പിടിച്ച വര്‍ത്തമാനം പറയാന്‍ പാടില്ല'; കെ എം ഷാജിക്കെതിരെ എം എന്‍ കാരശ്ശേരി"
english_title: "MN Karassery Slams Minister KM Shaji Over Religion Remark Luxury Car Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385015/mn-karassery-slams-minister-km-shaji-religion-remark-luxury-car"
published_at: "2026-10-01T15:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe29382db8a_mn-karassery-slams-minister-km-shaji-religion-remark-luxury-car.jpg"
keywords: ["KM Shaji", "MN Karassery", "Kerala Minister", "Muslim League", "Luxury Car Controversy"]
---

# 'മന്ത്രിക്ക് അത് നാണക്കേടാണ്, മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ തലയ്ക്ക് ഓളം പിടിച്ച വര്‍ത്തമാനം പറയാന്‍ പാടില്ല'; കെ എം ഷാജിക്കെതിരെ എം എന്‍ കാരശ്ശേരി

> **Lead Summary:** **കോഴിക്കോട്: **മന്ത്രി കെ എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ എം എൻ കാരശ്ശേരി.കെ എം ഷാജിയുടെ മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന വാക്യം ജനാധിപത്യത്തെയും ദേശീയതയെയും അങ്ങേയറ്റം പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നതാണെന്ന് എം എൻ കാരശ്ശേരി പറഞ്ഞു എന്നാണ് വിവരം.

## Article Content

**കോഴിക്കോട്: **മന്ത്രി കെ എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ എം എൻ കാരശ്ശേരി.കെ എം ഷാജിയുടെ മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന വാക്യം ജനാധിപത്യത്തെയും ദേശീയതയെയും അങ്ങേയറ്റം പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നതാണെന്ന് എം എൻ കാരശ്ശേരി പറഞ്ഞു എന്നാണ് വിവരം.

അദ്ദേഹം അത് പിൻവലിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ എം എൻ കാരശ്ശേരി പറഞ്ഞു.ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യം മതമായിരിക്കാൻ പാടില്ല എന്നാണ് കാരശ്ശേരിയുടെ നിലപാട്. അങ്ങേയറ്റം അപലപനീയമായ ആ പ്രയോഗം അദ്ദേഹം പിൻവലിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ അദ്ദേഹം മന്ത്രിയായി കഴിഞ്ഞപ്പോൾ നടത്തുന്ന പ്രയോഗവും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കാരശ്ശേരി ആരോപിച്ചു.അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ആഡംബര കാറിൽ യാത്ര ചെയ്തതിലും കാരശ്ശേരി വിമർശനം ഉന്നയിച്ചു. അതിന് ധാർമിക പ്രശ്നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിക്ക് യാത്ര ചെയ്യാൻ സർക്കാർ കാറുണ്ട്. അതിൽ പോയാൽ മതിയെന്നും പണക്കാരായ, സുഹൃത്തുക്കളായ മുതലാളിമാരുടെ സൗജന്യങ്ങൾ പറ്റാൻ പാടില്ലെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു.തന്റെ മന്ത്രി വേറൊരുത്തന്റെ ഔദാര്യത്തിന് പോകാൻ പാടില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും ഇത്തരം സൗകര്യങ്ങളൊക്കെ വെറുതെ കിട്ടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഡംബരത്തിൽ ജീവിച്ച് പരിചയിച്ച ആളാണ് അദ്ദേഹം എന്ന് പറയുന്നുണ്ട്. അതൊക്കെ പറയുന്നത് എന്തൊരു നാണക്കേടാണ് എന്നും കാരശ്ശേരി പറഞ്ഞു. ഇതൊക്കെ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ നേതാക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും മനസിലാക്കേണ്ടതാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

മന്ത്രിസ്ഥാനം കിട്ടിയപ്പോൾ തലയ്ക്ക് ഓളം പിടിച്ച വർത്തമാനം പറയാൻ പാടില്ല. ജനങ്ങളെ വെല്ലുവിളിക്കുന്ന വർത്തമാനം പറയരുത്. ജനങ്ങളെ വെല്ലുവിളിക്കുന്ന മട്ടിൽ, സമുദായ അന്തരീക്ഷം തകർക്കുന്ന മട്ടിൽ, ആളുകളുടെ അന്തസ്സ് തകർക്കുന്ന മട്ടിൽ പെരുമാറരുത്. ഇത് എന്റെ അപേക്ഷയാണെന്നും കാരശ്ശേരി പറഞ്ഞു.

മന്ത്രിയെ കുറിച്ച് ആലോചിക്കുമ്പോൾ തങ്ങളുടെ തല ഉയർത്തിപ്പിടിക്കാൻ സാധിക്കണം. അന്തസും അഭിമാനവും തോന്നണം. അതിനാണ് നിങ്ങളെ തെരഞ്ഞെടുത്ത് മന്ത്രിമാരും എംഎൽഎമാരുമാക്കുന്നത്. അല്ലാതെ ഞങ്ങളുടെ തലയിൽ കയറി നിരങ്ങാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

**എം എന്‍ കാരശ്ശേരിയുടെ വാക്കുകള്‍**

കെ എം ഷാജി ഇപ്പോള്‍ മന്ത്രിയാണ്. മുസ്‌ലിം ലീഗിന്റെ പ്രധാന നേതാവാണ്. യുവാക്കളുടെ ഹരമാണ്. വൈകാരികമായി പ്രസംഗിക്കാന്‍ കഴിവുള്ള ആളാണ് അദ്ദേഹം. അത്തരമൊരു പ്രസംഗം യുവാക്കളുടെ മനസില്‍ വാളുകൊണ്ട് വെട്ടിയത് പോലെയുണ്ട്. മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന വാക്യം ജനാധിപത്യത്തെയും ദേശീയതയെയും അങ്ങേയറ്റം പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നതാണ്. അദ്ദേഹം അത് പിന്‍വലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തതായി നമ്മള്‍ അറിഞ്ഞിട്ടില്ല.

ഇവിടെ മനുഷ്യനും പ്രകൃതിയും നീതിയുമാണ് പ്രശ്‌നം. അല്ലാതെ മതമല്ല. അദ്ദേഹം എപ്പോഴും ഓര്‍ക്കേണ്ട കാര്യം ഭരണഘടനയില്‍ മതേതരമാണുള്ളത്. അതായത് മതമല്ല പ്രശ്‌നം. മതം വിശ്വസിക്കാനും അനുഷ്ഠിക്കാനും സ്വാതന്ത്ര്യമുണ്ട്. ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യം മതമായിരിക്കാന്‍ പാടില്ല. അദ്ദേഹം അണികളെ ആവേശം കൊള്ളിക്കാന്‍, വികാരം കൊള്ളിക്കാനാണ് അന്ന് സംസാരിച്ചത്. അങ്ങേയറ്റം അപലപനീയമായ ആ പ്രയോഗം അദ്ദേഹം പിന്‍വലിക്കേണ്ടതായിരുന്നു.

ഇപ്പോള്‍ അദ്ദേഹം മന്ത്രിയായി കഴിഞ്ഞപ്പോള്‍ നടത്തുന്ന പ്രയോഗവും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ആഡംബര കാറില്‍ യാത്ര ചെയ്തു. അതിന് സ്വാതന്ത്ര്യമില്ലേ, ഒരു മന്ത്രിക്ക് അതില്ല. നിയമപരമായ പ്രശ്‌നമല്ല, ധാര്‍മികമാണ് അത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തയാളാണ് അദ്ദേഹം. ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിന്റെയും പ്രീതിയോ ഭയമോ കണക്കാക്കാതെ പെരുമാറുമെന്നാണ് സത്യപ്രതിജ്ഞ. അപ്പോള്‍ മന്ത്രിക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ കാറുണ്ട്. അതിന് പോയാല്‍ മതി. ഞങ്ങളുടെ സര്‍ക്കാര്‍, ഞങ്ങളുടെ കാര്‍, ഞങ്ങളുടെ മന്ത്രി, അവര്‍ ഉള്ള സൗകര്യം ഉപയോഗിച്ചാല്‍ മതി.

പണക്കാരായ, സുഹൃത്തുക്കളായ മുതലാളിമാരുടെ സൗജന്യങ്ങള്‍ പറ്റാന്‍ പാടില്ല. അത് ഞങ്ങള്‍ക്ക് അപമാനമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്. എന്റെ മന്ത്രി വേറൊരുത്തന്റെ ഓശാനത്തിന് പോകാന്‍ പാടില്ലെന്ന് പറയാനുള്ള സ്വാന്ത്ര്യമുണ്ട്. ഇത്തരം സൗകര്യങ്ങളൊക്കെ വെറുതെ കിട്ടുമെന്ന് തോന്നുന്നില്ല. കാരണം അതിലൂടെ മന്ത്രിയുടെ പ്രീതി നേടുന്നുണ്ട് ആ മനുഷ്യന്‍. അയാള്‍ നാളെ എന്ത് ആവശ്യപ്പെടുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇതൊക്കെ ജനാധിപത്യ മര്യാദയ്ക്ക് വിരുദ്ധമാണ്.

എക്‌സ് എന്ന ആളുടെയാണ് ആ കാര്‍. അദ്ദേഹത്തിന്റെ വൃത്തത്തില്‍ മന്ത്രിയുടെ സ്വന്തം ആളാണ് എന്ന സ്വീകാര്യത, സ്വാധീനം ഉറപ്പിക്കാന്‍ പറ്റും. എന്തിനാണ് അതിനൊൊക്കെ നില്‍ക്കുന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ കാറില്‍ മന്ത്രിയുടെ വാഹനത്തിന്റെ നമ്പര്‍ ഒട്ടിച്ച് ദേശീയ പതാക ഉയര്‍ത്തുന്നത് നാടിന് അപമാനമാണ്. ആഡംബരത്തില്‍ ജീവിച്ച് പരിചയിച്ച ആളാണ് അദ്ദേഹം എന്ന് പറയുന്നുണ്ട്. അതൊക്കെ പറയുന്നത് എന്തൊരു നാണക്കേടാണ്. ഇതൊക്കെ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ നേതാക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും മനസിലാക്കേണ്ടതാണ്.

മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ തലയ്ക്ക് ഓളം പിടിച്ച വര്‍ത്തമാനം പറയാന്‍ പാടില്ല. ജനങ്ങളെ വെല്ലുവിളിക്കുന്ന വര്‍ത്തമാനം പറയരുത്. ഞാന്‍ ഇനിയും പോകുമെന്നാണ് പറയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഗ്രാഫ് താണില്ലേ. മതിവിട്ടുപോകരുത്. അതുകൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന മട്ടില്‍, സമുദായ അന്തരീക്ഷം തകര്‍ക്കുന്ന മട്ടില്‍, ആളുകളുടെ അന്തസ് തകര്‍ക്കുന്ന മട്ടില്‍ പെരുമാറരുത്. ഇത് എന്റെ അപേക്ഷയാണ്.

മന്ത്രിയെ കുറിച്ച് ആലോചിക്കുമ്പോള്‍ ഞങ്ങളുടെ തല ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണം. ഞങ്ങള്‍ക്ക് അന്തസും അഭിമാനവും തോന്നണം. അതിനാണ് ഞങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്ത് മന്ത്രിമാരും എംഎല്‍എമാരുമാക്കുന്നത്. അല്ലാതെ ഞങ്ങളുടെ തലയില്‍ കയറി നിരങ്ങാനല്ല. ഇത് അദ്ദേഹവും പാര്‍ട്ടിയും മുന്നണിയും മനസിലാക്കണം, തിരിച്ചറിയണം. ഇതൊക്കെ വലിയ വീരസ്യവും കുളൂസവുമായി ഇളക്കി നടക്കരുത്. മന്ത്രിക്ക് അത് നാണക്കേടാണ്.

**English Summary: **

> Writer and social activist MN Karassery slammed Minister KM Shaji in Kozhikode. In a video shared on his Facebook page, Karassery said Shaji's remark "religion is the issue" mocks and insults democracy and nationalism and he has not withdrawn it. He said politics of democracy should not have religion as main aim and that remark was highly condemnable and should have been withdrawn. He also criticized minister travelling in friend's luxury car saying it has moral issue when government car is available, and ministers should not accept freebies from rich friends. He urged not to speak arrogantly after becoming minister or challenge people.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385015/mn-karassery-slams-minister-km-shaji-religion-remark-luxury-car)