---
title: "കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ്? പണി ബാധിതനായ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മരണത്തിൽ പരാതിയുമായി കുടുംബം"
english_title: "Allegations of Medical Negligence at Kuttiady Taluk Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385008/kuttiady-taluk-hospital-medical-negligence"
published_at: "2026-10-01T14:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe24354b7b3_kuttiady-taluk-hospital-medical-negligence.jpg"
keywords: ["kuttiady", "medical-negligence", "cpi-m", "Kuttiady Taluk Hospital"]
---

# കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവ്? പണി ബാധിതനായ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മരണത്തിൽ പരാതിയുമായി കുടുംബം

> **Lead Summary:** **കോഴിക്കോട്: ** പനി ബാധിച്ച് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. പൊതുപ്രവർത്തകനും സിപിഐ എം വേളം ലോക്കൽ കമ്മിറ്റി അംഗവുമായ വലകെട്ടിലെ പുത്തൻപുരയിൽ ബാബു ആണ് കഴിഞ്ഞ ദിവസം ചികിത്സാപിഴവിനെത്തുടർന്ന് മരിച്ചത്.

## Article Content

**കോഴിക്കോട്: ** പനി ബാധിച്ച് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. പൊതുപ്രവർത്തകനും സിപിഐ എം വേളം ലോക്കൽ കമ്മിറ്റി അംഗവുമായ വലകെട്ടിലെ പുത്തൻപുരയിൽ ബാബു ആണ് കഴിഞ്ഞ ദിവസം ചികിത്സാപിഴവിനെത്തുടർന്ന് മരിച്ചത്.

ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ബാബുവിന് ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ ഹൃദയാഘാതത്തിന്റെ സൂചനകൾ പ്രകടമായിട്ടും അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആശുപത്രി സൂപ്രണ്ടിന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. രോഗിയുടെ നില ഗുരുതരമാണെന്ന് കൂടെയുണ്ടായിരുന്നവരും വാർഡിലെ മറ്റു രോഗികളും നിരന്തരം പറഞ്ഞിട്ടും ആവശ്യമായ ചികിത്സയും പരിചരണവും ലഭിച്ചില്ലെന്നും, സമയബന്ധിതമായി ഇടപെടൽ നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.

ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും, ചികിത്സാപിഴവിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടിട്ടും ഡോക്ടർമാർ സമയത്ത് എത്തി ചികിത്സ നൽകിയില്ലെന്നാണ് പ്രധാന പരാതി. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.

**English Summary:**

Relatives and locals allege medical negligence led to death of a patient admitted with fever at Kuttiady Taluk Hospital. Deceased is Puthanpurayil Babu (54) of Valakettu, public activist and CPI M Velam Local Committee member, who died the other day allegedly due to negligence. Family complaint to hospital superintendent says though Babu had cardiac history and showed heart attack symptoms around 7 pm Tuesday, emergency treatment was not provided. Despite repeated alerts by bystanders and other patients about critical condition, proper care was not given. Relatives demand comprehensive probe and strict action against those responsible.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385008/kuttiady-taluk-hospital-medical-negligence)