---
title: "കണ്ണൂരിൽ കായിക മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ; വാഹനത്തിന് കേടുപാടുകൾ"
english_title: "DYFI Activists Block Sports Minister O.J. Janeesh Vehicle in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384982/dyfi-activists-block-minister-vehicle-kannur"
published_at: "2026-10-01T12:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe0693a3576_dyfi-activists-block-minister-vehicle-kannur.jpg"
keywords: ["kannur", "sports-minister", "dyfi", "protests", "politics", "O J Janeesh"]
---

# കണ്ണൂരിൽ കായിക മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ; വാഹനത്തിന് കേടുപാടുകൾ

> **Lead Summary:** **കണ്ണൂർ: **കായിക മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. തളിപ്പറമ്പ് കരിപ്പയിലാണ് മന്ത്രിയുടെ കാർ തടഞ്ഞത്. പുരാവസ്തുവകുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ശേഷം കാസർകോടേയ്ക്ക് പോകുകയായിരുന്നു മന്ത്രി. കാറിന് നേരെ കല്ലുകൊണ്ട് ഇടിച്ചെന്നും ആക്രമിച്ചെന്നും യൂത്ത് കോൺഗ്രസ് ഈ സംഭവത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **കായിക മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. തളിപ്പറമ്പ് കരിപ്പയിലാണ് മന്ത്രിയുടെ കാർ തടഞ്ഞത്. പുരാവസ്തുവകുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ശേഷം കാസർകോടേയ്ക്ക് പോകുകയായിരുന്നു മന്ത്രി. കാറിന് നേരെ കല്ലുകൊണ്ട് ഇടിച്ചെന്നും ആക്രമിച്ചെന്നും യൂത്ത് കോൺഗ്രസ് ഈ സംഭവത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സംഭവത്തിൽ കാറിന്റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുകൾ സംഭവിച്ചതായി മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കി. പയ്യന്നൂര്‍ കഴിഞ്ഞതിന് പിന്നാലെ മൂന്നാമതും ഒജെ ജനീഷിൻ്റെ വാഹനത്തിന് നേരേ പ്രതിഷേധമുണ്ടായി. ഔദ്യോഗിക യാത്രയിലായിരുന്ന മന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞതും തുടർന്നുണ്ടായ സംഭവങ്ങളും പ്രദേശത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

**English Summary:**

DYFI activists blocked the car of Sports Minister O.J. Jeneesh in Karippa, Thaliparamba, Kannur, while he was traveling to Kasaragod after attending an archaeology department event. Youth Congress alleged that the car was attacked with stones, and those accompanying the minister confirmed that t

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384982/dyfi-activists-block-minister-vehicle-kannur)