---
title: "നല്ല പഴുത്ത നേന്ത്രപ്പഴം ഉണ്ടോ? വെറും അഞ്ച് മിനിറ്റിൽ പഴംപൊരി!"
english_title: "Got Ripe Nendran Bananas? Make Delicious Banana Fritters in Just Five Minutes!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384977/ripe-nendran-banana-fritters"
published_at: "2026-10-01T12:05:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe01732440e_ripe-nendran-banana-fritters.jpg"
keywords: ["nendran-banana", "banana-fritters", "quick-recipes", "kerala-cuisine", "food"]
---

# നല്ല പഴുത്ത നേന്ത്രപ്പഴം ഉണ്ടോ? വെറും അഞ്ച് മിനിറ്റിൽ പഴംപൊരി!

> **Lead Summary:** **** പഴംപൊരി പ്രേമികളാണ് നമ്മളിൽ പലരും. എന്നാൽ എപ്പോഴും കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചി കഴിച്ച് മടുത്തോ? എണ്ണയുടെ പഴക്കവും മധുരത്തിന്റെ കുറവുമൊക്കെ പലപ്പോഴും നിരാശപ്പെടുത്താറുമുണ്ട്. ഇനി ആ ടെൻഷൻ വേണ്ട, നല്ല പഴുത്ത നേന്ത്രപ്പഴം കൊണ്ട് കടകളിൽ കിട്ടുന്ന അതേ ഗോൾഡൻ ബ്രൗൺ നിറത്തിലും മൊരിഞ്ഞ രുചിയിലും പഴംപൊരി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. കുറച്ച് ചേരുവകൾ മാത്രം മതി.**

## Article Content

**** പഴംപൊരി പ്രേമികളാണ് നമ്മളിൽ പലരും. എന്നാൽ എപ്പോഴും കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചി കഴിച്ച് മടുത്തോ? എണ്ണയുടെ പഴക്കവും മധുരത്തിന്റെ കുറവുമൊക്കെ പലപ്പോഴും നിരാശപ്പെടുത്താറുമുണ്ട്. ഇനി ആ ടെൻഷൻ വേണ്ട, നല്ല പഴുത്ത നേന്ത്രപ്പഴം കൊണ്ട് കടകളിൽ കിട്ടുന്ന അതേ ഗോൾഡൻ ബ്രൗൺ നിറത്തിലും മൊരിഞ്ഞ രുചിയിലും പഴംപൊരി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. കുറച്ച് ചേരുവകൾ മാത്രം മതി.**

ആവശ്യമായ സാധനങ്ങൾ:നല്ല പഴുത്ത നേന്ത്രപ്പഴം - 2 അല്ലെങ്കിൽ 3 എണ്ണം

മൈദാമാവ് - 1 കപ്പ്

മഞ്ഞൾപ്പൊടി - ഒരു നുള്ള് (നിറത്തിന്)

പഞ്ചസാര - 2 വലിയ സ്പൂൺ (മധുരം കൂടുതൽ വേണമെങ്കിൽ കുറച്ചുകൂടി ചേർക്കാം)

ഉപ്പ് - ഒരു ചെറിയ നുള്ള്

വെള്ളം - മാവ് കലക്കാൻ ആവശ്യത്തിന്

വെളിച്ചെണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:**

പഴംപൊരി വളരെ എളുപ്പത്തിൽ തയ്യാറാക്കാനായി, ആദ്യം ഒരു പാത്രത്തിൽ മൈദാമാവ്, പഞ്ചസാര, മഞ്ഞൾപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ എടുക്കുക. ഇതിലേക്ക് അല്പം വെള്ളം ചേർത്ത് ദോശമാവിന്റെ പരുവത്തിലോ അതിനേക്കാൾ അല്പം കൂടി കട്ടിയായോ കട്ടകളില്ലാതെ നന്നായി കലക്കി വെക്കുക. തുടർന്ന് നേന്ത്രപ്പഴത്തിന്റെ തൊലി കളഞ്ഞ് നീളത്തിലോ അല്ലെങ്കിൽ വട്ടത്തിലോ ഇടത്തരം കട്ടിയിൽ മുറിച്ചെടുക്കുക.

ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കി, മുറിച്ചു വെച്ച പഴം കഷ്ണങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്ന മൈദാ മാവിൽ മുക്കി എണ്ണയിലേക്ക് ഇടുക. മീഡിയം തീയിൽ വെച്ച് ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ പൊരിച്ചെടുക്കാവുന്നതാണ്.

English Summary:

Here's an easy recipe for delicious Kerala Pazham Nirachathu (Banana Fritters). Ingredients: 2-3 ripe Nendran bananas, 1 cup maida, a pinch of turmeric powder, 2 tbsp sugar, a pinch of salt, water and coconut oil. Method: Mix maida, sugar, turmeric and salt with water into a dosa batter consistency. Slice bananas, heat coconut oil, dip banana slices in batter and deep fry on medium flame till golden brown on both sides.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384977/ripe-nendran-banana-fritters)