---
title: "ഇടപ്പള്ളിയിൽ ബസ് ഇടിച്ചെന്ന് പരാതി; പിന്നാലെ ബസ് തടഞ്ഞ് യുവാവും യുവതിയും, ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്"
english_title: "Edappally Bus Accident: Police Book Driver for Attempted Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384972/edappally-bus-accident-driver-booked-attempted-murder"
published_at: "2026-10-01T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdfbe9cee34_edappally-bus-accident-driver-booked-attempted-murder.jpg"
keywords: ["Edappally Bus Accident", "Wahbiya Bus", "Kalamassery Police", "Attempted Murder"]
---

# ഇടപ്പള്ളിയിൽ ബസ് ഇടിച്ചെന്ന് പരാതി; പിന്നാലെ ബസ് തടഞ്ഞ് യുവാവും യുവതിയും, ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

> **Lead Summary:** കൊച്ചി: ഇടപ്പള്ളിയില്‍ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബസ് ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു പരാതി.

## Article Content

കൊച്ചി: ഇടപ്പള്ളിയില്‍ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബസ് ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു പരാതി.

യുവാക്കൾ സഞ്ചരിച്ച ബൈക്കായിരുന്നു ബസ് ഇടിച്ചിട്ടത്. തുടര്‍ന്ന് യുവാവും യുവതിയും ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബസ് തടഞ്ഞതിനാണ് കേസ്.

വഹ്ബിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. തുടര്‍ന്ന് ബസ് തടഞ്ഞ് നിര്‍ത്തി യുവാവും യുവതിയും പ്രതിഷേധിച്ചിരുന്നു.

ബസ് ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. നരഹത്യാശ്രമത്തിനാണ് ബസിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത്. കളമശേരി പൊലീസ് ആണ് കേസടുത്തിരിക്കുന്നത്.

**English Summary:**

Kalamassery Police have registered a case against the driver of the Wahbiya bus following an incident in which a bus allegedly hit a two-wheeler at Edappally, Kochi. Police booked the driver for attempted murder based on a complaint that the bus hit the two-wheeler and acted aggressively. The two-wheeler was carrying youths. Following the incident, a young man and woman stopped the bus and protested. Police also registered a case against them for blocking the bus. The allegation is that the accident occurred during a race between buses.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384972/edappally-bus-accident-driver-booked-attempted-murder)