---
title: "നാക്ക് ചതിച്ചോ....? മുഖ്യമന്ത്രിയെയും അമ്മയെയും ലൈംഗികമായി അധിക്ഷേപിച്ചു; എൽ.ഡി.എഫ് പ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്"
english_title: "Latha Reghu Case Filed Over Derogatory Remarks Against Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384960/latha-reghu-case-filed-cm-derogatory-remarks"
published_at: "2026-10-01T10:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abded5d8c4f8_latha-reghu-case-filed-cm-derogatory-remarks.jpg"
keywords: ["Latha Reghu", "Kerala Police", "Chief Minister", "V D Satheesan", "LDF"]
---

# നാക്ക് ചതിച്ചോ....? മുഖ്യമന്ത്രിയെയും അമ്മയെയും ലൈംഗികമായി അധിക്ഷേപിച്ചു; എൽ.ഡി.എഫ് പ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** **കോട്ടയം: ഉ**പതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ച എൽ.ഡി.എഫ് പ്രവർത്തകക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പായിപ്പാട് കൊച്ചുപള്ളി സ്വദേശിനി ലത രഘുവിനെതിരെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

## Article Content

**കോട്ടയം: ഉ**പതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ച എൽ.ഡി.എഫ് പ്രവർത്തകക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പായിപ്പാട് കൊച്ചുപള്ളി സ്വദേശിനി ലത രഘുവിനെതിരെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും അപമാനിച്ചെന്നും സ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ടെലിവിഷൻ ചാനൽ പ്രതികരണം തേടിയതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ ഉണ്ടായത്. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും ലൈംഗികമായി അധിക്ഷേപിക്കുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന പരാതി.

ടെലിവിഷൻ കാമറകൾക്ക് മുന്നിൽ നടത്തിയ ഈ അധിക്ഷേപത്തിന്റെ ലൈവ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

**English Summary:**

Police have registered a case against Latha Reghu, an LDF worker from Payippad, Kottayam, for allegedly making derogatory and abusive remarks against the Chief Minister and his mother on visual media following the Thrikodithanam division by-election results. The action was taken based on a complaint lodged by local Congress leaders after the video of the incident went viral.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384960/latha-reghu-case-filed-cm-derogatory-remarks)