---
title: "കണ്ണൂരിൽ സിനിമ വെല്ലുന്ന നാടകീയ രംഗങ്ങൾ! മീനങ്ങാടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കാർ കൊട്ടിയൂരിൽ വെച്ച് തകർക്കാൻ ശ്രമം; രണ്ടുപേരെ പുഴയിൽ നിന്ന് പിടികൂടി"
english_title: "Meenangadi Trader Attacked Car Hijacked Kottiyoor Vandalism Attempt Two Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384938/meenangadi-trader-attacked-car-hijacked-kottiyoor-two-arrested"
published_at: "2026-10-01T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdda0e9410c_meenangadi-trader-attacked-car-hijacked-kottiyoor-two-arrested.jpg"
keywords: ["Meenangadi Robbery", "Kottiyoor Car Vandalism", "Trader Attacked Wayanad", "Kelakam Police"]
---

# കണ്ണൂരിൽ സിനിമ വെല്ലുന്ന നാടകീയ രംഗങ്ങൾ! മീനങ്ങാടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കാർ കൊട്ടിയൂരിൽ വെച്ച് തകർക്കാൻ ശ്രമം; രണ്ടുപേരെ പുഴയിൽ നിന്ന് പിടികൂടി

> **Lead Summary:** **കണ്ണൂർ: **മീനങ്ങാടിയിൽ നിന്ന് വ്യാപാരിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കാർ കൊട്ടിയൂരിൽവെച്ച് തകർക്കാൻ ശ്രമം. ബുധനാഴ്ച രാത്രി കൊട്ടിയൂർ നീണ്ടുനോക്കി സമാന്തര റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കവർച്ചാ സംഘത്തിലെ രണ്ടുപേരെ കേളകം പൊലീസും നാട്ടുകാരും ചേർന്ന് ബാവേലി പുഴയിൽ നിന്ന് പിടികൂടി.

## Article Content

**കണ്ണൂർ: **മീനങ്ങാടിയിൽ നിന്ന് വ്യാപാരിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കാർ കൊട്ടിയൂരിൽവെച്ച് തകർക്കാൻ ശ്രമം. ബുധനാഴ്ച രാത്രി കൊട്ടിയൂർ നീണ്ടുനോക്കി സമാന്തര റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കവർച്ചാ സംഘത്തിലെ രണ്ടുപേരെ കേളകം പൊലീസും നാട്ടുകാരും ചേർന്ന് ബാവേലി പുഴയിൽ നിന്ന് പിടികൂടി.

കർണാടകയിലെ ബേഗൂരിൽ ക്വാറി ബിസിനസ് നടത്തുന്ന കൊടുവള്ളി സ്വദേശി ജാഫറിനെ ബുധനാഴ്ച വൈകിട്ട് ആറോടെ മീനങ്ങാടിയിൽവെച്ചാണ് പത്തംഗ സംഘം ആക്രമിച്ചത്. രണ്ട് കാറുകളിലായെത്തിയ സംഘം ജാഫറിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാറും അതിലുണ്ടായിരുന്ന 21,000 രൂപയും തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ ജാഫർ മീനങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിയെടുത്ത ഇന്നോവ ക്രിസ്റ്റ ഉൾപ്പെടെ മൂന്ന് കാറുകളിലായി കൊട്ടിയൂരിൽ എത്തിയ അക്രമി സംഘം, നീണ്ടുനോക്കി പാലത്തിനടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് കാർ തകർക്കാൻ ശ്രമിക്കുകയായിരുന്നു. സീറ്റുകൾ കുത്തിക്കീറി സാധനങ്ങൾ പുറത്തേക്കെറിയുന്നത് കണ്ട നാട്ടുകാർ പ്രദേശം വളഞ്ഞതോടെ അക്രമികൾ വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.

തുടർന്ന് സമീപത്തെ പുഴയിൽ ചാടിയ രണ്ടുപേരെ നാട്ടുകാരും കേളകം പൊലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ കേളകം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. മീനങ്ങാടി, പേരാവൂർ പൊലീസ് സംഘങ്ങളും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കേളകം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

English Summary: In a dramatic incident, a gang of ten attacked trader Jafar from Koduvally at Meenangadi, Wayanad, threw chilli powder in his eyes and robbed his Innova Crysta and Rs 21,000. The gang tried to vandalize the car at a desolate spot near Kottiyoor, Kannur. Locals surrounded the area, forcing the gang to abandon three cars and flee. Two members who jumped into Bavali river were caught by locals and Kelakam police. Police confirmed the gang includes Malayalis and Karnataka natives.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384938/meenangadi-trader-attacked-car-hijacked-kottiyoor-two-arrested)