---
title: "നിങ്ങളൊരു അമ്മയാണോ? പ്രായപൂർത്തിയാകാത്ത മകനെ കാരിയറാക്കി കഞ്ചാവ് കച്ചവടം; അമ്മ അറസ്റ്റിൽ"
english_title: "Delhi Mother Arrested Using Minor Son For Ganja Sale 43 Packets Seized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384937/elhi-mother-arrested-using-minor-son-ganja-sale"
published_at: "2026-10-01T09:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdd7f30200e_elhi-mother-arrested-using-minor-son-ganja-sale.jpg"
keywords: ["Ganja Sale", "Minor Boy Drug Peddling", "Delhi Police Arrest", "NDPS Case"]
---

# നിങ്ങളൊരു അമ്മയാണോ? പ്രായപൂർത്തിയാകാത്ത മകനെ കാരിയറാക്കി കഞ്ചാവ് കച്ചവടം; അമ്മ അറസ്റ്റിൽ

> **Lead Summary:** **ന്യൂഡൽഹി: **പ്രായപൂർത്തിയാകാത്ത മകനെ ഉപയോഗിച്ച് കഞ്ചാവ് കച്ചടകം നടത്തിയ 39 കാരിയായ അമ്മ അറസ്റ്റിലായി. സഞ്ജയ് ക്യാമ്പ് സ്വദേശിനിയായ പിങ്കി എന്ന യുവതിയാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്.

## Article Content

**ന്യൂഡൽഹി: **പ്രായപൂർത്തിയാകാത്ത മകനെ ഉപയോഗിച്ച് കഞ്ചാവ് കച്ചടകം നടത്തിയ 39 കാരിയായ അമ്മ അറസ്റ്റിലായി. സഞ്ജയ് ക്യാമ്പ് സ്വദേശിനിയായ പിങ്കി എന്ന യുവതിയാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം പട്രോളിങ്ങിനിടയിൽ 14 കാരനായ കുട്ടിയുടെ കൈവശം കഞ്ചാവ് പൊതികൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, അമ്മയാണ് വിൽപനയ്ക്കായി ഈ പൊതികൾ തന്നതെന്ന് കുട്ടി മൊഴി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിങ്കിയുടെ കൈവശത്തുനിന്ന് 37 കഞ്ചാവ് പൊതികൾ കൂടി പൊലീസ് പിടിച്ചെടുത്തു. കുട്ടിയിൽ നിന്നുള്ളവ ഉൾപ്പെടെ ആകെ 43 കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളിൽ ഈ വർഷം മൂന്നാം തവണയാണ് ഈ യുവതി പൊലീസിന്റെ പിടിയിലാകുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

English Summary:

In New Delhi, a 39-year-old mother named Pinky from Sanjay Camp was arrested for using her 14-year-old minor son to distribute and sell ganja. Police found 6 packets with the boy during patrolling and later seized 37 more from the mother, totaling 43 packets. Police said this is the third time this year she has been caught in a drug-related case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384937/elhi-mother-arrested-using-minor-son-ganja-sale)