---
title: "ചൂട് കുറയും...! ഇടിമിന്നലും ശക്തമായ കാറ്റും വീശിയടിക്കും; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Kerala Rain Alert Today 5 Days Heavy Rain Yellow Alert 6 Districts IMD Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384935/kerala-rain-alert-today-5-days-yellow-alert-6-districts-imd"
published_at: "2026-10-01T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdd1336ab4b_kerala-rain-alert-today-5-days-yellow-alert-6-districts-imd.jpg"
keywords: ["Kerala Rain Alert", "Yellow Alert Kerala", "IMD Warning", "Heavy Rain Kerala"]
---

# ചൂട് കുറയും...! ഇടിമിന്നലും ശക്തമായ കാറ്റും വീശിയടിക്കും; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: (https://truevisionnews.com/**) സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: (https://truevisionnews.com/**) സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കിയിലും, ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് ബാധകമായിരിക്കും. ഇന്ന് 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം.

ഒക്ടോബർ 1, 2 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

English Summary:

The IMD has predicted rain in Kerala for the next five days starting today. A yellow alert has been declared in six districts - Pathanamthitta, Kottayam, Idukki, Ernakulam, Palakkad and Malappuram. Heavy rain of 64.5 mm to 115.5 mm is expected today, with thunderstorms and strong winds of 40-50 kmph on Oct 1 and 2.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384935/kerala-rain-alert-today-5-days-yellow-alert-6-districts-imd)