---
title: "വീണ്ടും പൊള്ളി! ഹോട്ടൽ ഉടമകൾക്ക് തിരിച്ചടി;  വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു"
english_title: "LPG Price Hike Commercial Cylinder Rate Increased by 62 Rupees Domestic Price Unchanged"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384933/lpg-price-hike-commercial-cylinder-rate-increased-delhi-mumbai"
published_at: "2026-10-01T08:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdcfda6ea30_lpg-price-hike-commercial-cylinder-rate-increased-delhi-mumbai.jpg"
keywords: ["LPG Price Hike", "Commercial LPG Cylinder", "Domestic LPG Price", "LPG Rate Today", "Delhi LPG Price"]
---

# വീണ്ടും പൊള്ളി! ഹോട്ടൽ ഉടമകൾക്ക് തിരിച്ചടി;  വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു

> **Lead Summary:** ** ന്യൂഡല്‍ഹി: ** രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കനത്ത തിരിച്ചടിയായി വിവിധ നഗരങ്ങളിൽ 71 രൂപ വരെയാണ് വില വർധനവുണ്ടായിരിക്കുന്നത്. എന്നാൽ, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

## Article Content

** ന്യൂഡല്‍ഹി: ** രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കനത്ത തിരിച്ചടിയായി വിവിധ നഗരങ്ങളിൽ 71 രൂപ വരെയാണ് വില വർധനവുണ്ടായിരിക്കുന്നത്. എന്നാൽ, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് വർധിച്ചത്. ഇതോടെ വില 2,810 രൂപയായി ഉയർന്നു. നേരത്തെ ഇത് 2,745 രൂപയായിരുന്നു. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന് 2,764 രൂപയും, ചെന്നൈയില്‍ 2,983 രൂപയുമാണ് പുതിയ നിരക്ക്.

രാജ്യത്ത് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ പട്‌നയിൽ 19 കിലോ വാണിജ്യസിലിണ്ടറിന്റെ വില 3,100 രൂപയായി ഉയർന്നു. തുടർച്ചയായ വിലക്കയറ്റം ഹോട്ടൽ വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

English Summary:

Commercial LPG cylinder prices have been hiked across the country by up to Rs 71. In Delhi, the price increased by Rs 62.50 to Rs 2810 from Rs 2745. Domestic LPG cylinder prices remain unchanged. In Mumbai, a 19 kg commercial cylinder costs Rs 2764, while in Chennai it is Rs 2983 and in Patna Rs 3100.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384933/lpg-price-hike-commercial-cylinder-rate-increased-delhi-mumbai)