---
title: "എന്തിനീ ക്രൂരത! കൊഴിഞ്ഞാമ്പാറയിൽ കുട്ടികളെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നത് അമ്മയെന്ന് പൊലീസ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്"
english_title: "Palakkad Kozhinjampara Siblings Found Dead Water Tank Mother Confesses Murder Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384879/palakkad-kozhinjampara-siblings-death-murder-mother-confession"
published_at: "2026-09-30T15:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcda423c2f2_palakkad-kozhinjampara-siblings-death-murder-mother-confession.jpg"
keywords: ["Kozhinjampara News", "Child Murder Kerala", "Crime News Kerala"]
---

# എന്തിനീ ക്രൂരത! കൊഴിഞ്ഞാമ്പാറയിൽ കുട്ടികളെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നത് അമ്മയെന്ന് പൊലീസ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

> **Lead Summary:** **പാലക്കാട്: **കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുരുന്നുകളെ വീടിനുമുന്നിലെ കുളിമുറിയിലെ സിമന്റ് വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മയായ നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

**പാലക്കാട്: **കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുരുന്നുകളെ വീടിനുമുന്നിലെ കുളിമുറിയിലെ സിമന്റ് വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മയായ നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് വയസ്സുകാരിയായ ജെനിഫറും മൂന്നു വയസ്സുകാരനായ റോബിനുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്. നിലവിൽ നിവേദ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുട്ടികളുടെ അച്ഛൻ ജോൺ കുമാർ ജോലിക്ക് പുറത്തുപോയ സമയത്തായിരുന്നു ഈ ദാരുണ സംഭവം നടന്നത്. രണ്ട് കുട്ടികളും ഒരുമിച്ച് വീടിന് മുന്നിലെ സിമന്റ് ടാങ്കിൽ വീണതിൽ ആദ്യംമുതൽ തന്നെ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണവും ചോദ്യം ചെയ്യലുമാണ് ഇപ്പോൾ കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. കുട്ടികളെ കൊലപ്പെടുത്താനുള്ള യഥാർത്ഥ കാരണം എന്താണെന്നത് സംബന്ധിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Police have confirmed that the death of two siblings found in a cement water tank in Kozhinjampara, Palakkad is murder. The mother, Nivedya, has reportedly confessed to the crime. The deceased are 5-year-old Jennifer and 3-year-old Robin. Police had suspected foul play as it was mysterious how both children fell into the tank together.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384879/palakkad-kozhinjampara-siblings-death-murder-mother-confession)